-->
നമ്മളില്‍ ഭൂരിഭാഗം ആളുകളും പട്ടി അല്ലെങ്കില്‍ പൂച്ചകളെ ഓമനിച്ചുവളര്‍ത്തുന്നവരാണ്. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് പലരും ഇവയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നതും, അവയുടെ കാര്യങ്ങള്‍ നോക്കേണ്ടതും ഏറെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ കുടുംബത്തോടൊപ്പമോ ജോലി സംബന്ധമായോ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകുന്നതില്‍ പരിമിതികളുണ്ടാകാം. ഈ അവസരത്തില്‍ ഇവയെ ആരു നോക്കുമെന്ന ആശങ്ക പലര്‍ക്കമുണ്ട്. ഈ ചിന്തയില്‍ നിന്നാണ് ചൈനയിലെ ഷാങ്ഹായിലുള്ള ഹുവാന്‍ കോങ് എന്ന യുവാവ് 20 ദിവസം കൊണ്ട് 21 ലക്ഷത്തോളം രൂപ സമ്പാദിച്ചത്.
അവധിക്കാലത്ത് പ്രഫഷനല്‍ പെറ്റ് കെയര്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. അങ്ങനെ 9 വര്‍ഷമായി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി പണം സമ്പാദിക്കുകയാണ് ഹുവാന്‍. ചൈനീസ് പുതുവര്‍ഷത്തിന്റെ സമയത്താണ് പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്ന ജോലിക്ക് ഏറെ ഡിമാന്റ്. ഇത്തവണ ആഘോഷത്തിനും മുന്‍പും ശേഷവുമുള്ള 20ലധികം ദിവസങ്ങളിലാണ് രണ്ടായിരത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് പൂച്ചയ്ക്ക് ഭക്ഷണം നല്‍കാനുള്ള ഓര്‍ഡറുകള്‍ ലഭിച്ചത്. ഇതില്‍ ആയിരത്തോളം വീടുകളില്‍ ഹുവാന്‍ തനിച്ചാണ് പോയത്. ഓരോ വീട്ടിലും 10 മുതല്‍ 15 മിനുറ്റ് വരെയാണ് ചെലവിടുക. ലിറ്റര്‍ ബോക്‌സ് വൃത്തിയാക്കുക, വെള്ളവും ഭക്ഷണവും നിറച്ചു വയ്ക്കുക, പൂച്ചയുടെ ആരോഗ്യം പരിശോധിക്കുക, വേസ്റ്റ് പുറത്തു വയ്ക്കുക, വീട്ടില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുക എന്നീ കാര്യങ്ങളാണ് ഹുവാന്‍ ചെയ്യുന്നത്.
അവധിക്കാലത്ത് ഹുവാന്‍ പുലര്‍ച്ചെ 3 മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ രാത്രി 11 മണി കഴിയും തിരിച്ചെത്താന്‍. 3, 4 മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കഴിയുക. ഏറ്റവും തിരക്കുള്ള ദിവസങ്ങളില്‍ 55 വീടുകളോളം സന്ദര്‍ശിക്കാറുണ്ട്. ഫെസ്റ്റിവല്‍ സമയത്ത് ഹുവാന്‍ തന്റെ നാല് തൊഴിലാളികളോടൊപ്പം പൂച്ചകളെ വീട്ടിലെത്തി ഭക്ഷണം കഴിപ്പിക്കും. ഇങ്ങനെ തീറ്റ നല്‍കി ചുരുങ്ങിയ ദിവസം കൊണ്ട് ഹുവാനും കൂട്ടരും നേടിയത് 160,000 യുവാന്‍ ആണ്. അതായത് നമ്മുടെ 21 ലക്ഷം രൂപ. പല ക്ലയന്റുകളും എല്ലാ വര്‍ഷവും ഇദ്ദേഹത്തിന്റെ സേവനം തേടാറുണ്ട്. ദൂരസ്ഥങ്ങളിലോ, ഒന്നിലധികം പൂച്ചകളുള്ള സാഹചര്യങ്ങളില്‍ മാത്രം 200 യുവാന്‍ ആണ് ഇടാക്കുന്നത്. 9 വര്‍ഷമായി ഹുവാന്‍ തന്റെ സേവനത്തിനുള്ള വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.