Wednesday, March 11, 2026 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 01.06 PM

' ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുകയാണ് എന്റെ ലക്ഷ്യം, അങ്ങനെ ഞാന്‍ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നതിനെയാണ് മോശം കമന്റുകള്‍ പറയുന്നത്' ; അഭയ ഹിരണ്‍മയി

about, show

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. കഴിഞ്ഞ ദിവസം അഭയയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌റ്റേജില്‍ പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന അഭയയുടെ വീഡിയോ ആണ് വൈറലായത്. ഈ വീഡിയോയ്ക്ക് തനിക്ക് ലഭിച്ച മോശം കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് അഭയ ഹിരണ്‍മയി. ഒരു പൊതുപരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അഭയയുടെ പ്രതികരണം.

വളരെ മോശവും വിചിത്രവുമായ കമന്റുകളാണ് തന്റെ വിഡിയോയ്ക്ക് ലഭിച്ചതെന്നാണ് അഭയ പറയുന്നത്. മറ്റെല്ലാം മറന്ന് ആളുകളെ രസിപ്പക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അഭയ പറയുന്നു.

''രണ്ട് മൂന്ന് ദിവസം മുമ്പ് ഞാന്‍ ചെയ്‌തൊരു ഷോയില്‍ ഞാന്‍ പച്ച വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. സ്റ്റേജില്‍ ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു. അതിന്റെ വീഡിയോയുടെ താഴെ വരുന്നത് വളരെ മോശം കമന്റുകളാണ്. ഭയങ്കര വിചിത്രമായ കമന്റുകളാണ് അതെല്ലാം. ഞാനൊരു കലാകാരിയാണ്. സ്‌റ്റേജില്‍ കയറുമ്പോള്‍ എന്റെ തലച്ചോറിനെ ഞാന്‍ സ്വിച്ച് ഓഫ് ചെയ്യും'' അഭയ പറയുന്നു.

''ഇപ്പോള്‍ എന്റെ വര്‍ക്കിനെക്കുറിച്ചു സംസാരിക്കുമ്പോഴും തലച്ചോറിന്റെ ഒരു ഭാഗത്ത് എന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷെ സ്റ്റേജില്‍ കയറുമ്പോള്‍ എന്റെ ബ്രെയ്‌നിനെ ഞാന്‍ സ്വിച്ച് ഓഫ് ചെയ്യും. എന്റെ മുന്നിലുള്ള ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. എനിക്കും ആസ്വദിക്കാന്‍ സാധിച്ചാലെ അവരേയും രസിപ്പിക്കുകയുള്ളൂ. അങ്ങനെ ഞാന്‍ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നതിനെയാണ് വളരെ മോശം കമന്റുകള്‍ പറയുന്നത്'' എന്നും അഭയ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW