Wednesday, March 11, 2026 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 08.23 AM

' ഞാന്‍ ചെയ്തുവെന്നു പറയുന്ന മോശം പ്രവര്‍ത്തി എന്താണെന്ന് തെളിയിക്കണം' ; പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് അക്ബര്‍ ഖാന്‍

should, be

ഗായകനും ബിഗ് ബോസ് മലയാളം താരവുമായ അക്ബര്‍ ഖാനെതിരെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവര്‍സര്‍ ഫസ്മിന സാക്കിര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവാഹതിതനായ അക്ബര്‍ ഖാന്‍ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററില്‍ സജീവമാണെന്നും അപരിചിതരായ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് ഫസ്മിന സാക്കിര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്. ഇപ്പോഴിതാ തനിക്കെതിരെയുളള ആരോപണത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അക്ബര്‍ ഖാന്‍.

തനിക്കെതിരെ വന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നും അക്ബര്‍ ഖാന്‍ പറഞ്ഞു. ആരോപിക്കുന്നതുപോലെ, താന്‍ ചെയ്തുവെന്നു പറയുന്ന ഏതെങ്കിലും '' മോശമായ'' പ്രസ്താവനയോ പ്രവര്‍ത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടുമെന്നും അക്ബര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരാളുടെ വ്യക്തിത്വത്തെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

അക്ബറിന്റെ കുറിപ്പ് :

'ഒരു യൂട്യൂബ് ചാനൽ വഴി എൻ്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവും-ആയ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ചില ഔദ്യോഗിക, പരിപാടികൾക്കായി ഞാൻ ഖത്തറിൽ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാൻ ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ആരും മറ്റൊരാളുടെ പ്രതിഷ്‌ഠയെയും വ്യക്തിത്വത്തെയും ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്‌താവനകൾ നടത്താൻ അധികാരമുള്ളവരല്ലെന്നത് മനസ്സിലാക്കുക.

നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട്, അവർ ആരോപിക്കുന്നതുപോലെ, ഞാൻ ചെയ്‌തുവെന്നു പറയുന്ന ഏതെങ്കിലും "മോശമായ" പ്രസ്‌താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു,' അക്ബർ ഖാൻ പറഞ്ഞു.

അതേസമയം, അക്ബറിന്റെ ടിന്റർ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈൽ ആണെന്നും ഫസ്മിന വിഡിയോയിൽ പറയുന്നു. ആപ്പിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയോട് താൻ അക്ബർ ഖാൻ തന്നെയെന്നു വെളിപ്പെടുത്തിയ ശേഷം വിശ്വാസം വരാത്ത പെൺകുട്ടിക്ക് തന്റെ ഫോൺ നമ്പർ നൽകാനും കൂടുതൽ പരിചയപ്പെടാൻ താൽപ്പര്യമുണ്ടെന്ന് അറിയിക്കാനും അക്ബർ തയ്യാറായെന്ന് ഫസ്മിന പറയുന്നു. അക്ബർ അയച്ച നമ്പറും ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഫസ്മിന വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW