Wednesday, March 11, 2026 Last Updated 18 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 09.02 AM

' ഇതെന്റെ മധുരപ്രതികാരം' ; കരയിപ്പിച്ച് ഇറക്കിവിട്ട പോലീസ് സ്റ്റേഷനു മുന്നില്‍ ഉദ്ഘാടകയായി രേണു സുധി

store, she

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. അടുത്തിടെ നടന്ന ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനവേദിയില്‍ തന്റെ ജീവിതത്തിലെ ഒരു ' മധുരപ്രതികാരം' വെളിപ്പെടുത്തി രേണു ശ്രദ്ധ നേടിയിരിക്കുകയാണ്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ്, തനിക്കെതിരെയുളള അപവാദ പ്രചാരണത്തിനെതിരെ പരാതിയുമായി ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ നിന്ന് നീതി ലഭിക്കാതെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ടി വന്ന അനുഭവം രേണു പങ്കുവച്ചു.

'' ഈ ഉദ്ഘാടനം എനിക്കൊരു പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുളള പോലീസ് സ്റ്റേഷന്റെ മുന്നില്‍ ഞാന്‍ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ട്. ഇപ്പോള്‍ അതേ പോലീസ് സ്റ്റേഷന്റെ എതിര്‍വശത്തുളള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുമ്പോള്‍ എനിക്കത് മധുര പ്രതികാരം തന്നെയാണ്'', രേണു പറഞ്ഞു.

കഴിഞ്ഞ ജൂണില്‍, രേണു സുധിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബ് വ്‌ളോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ താരം ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അന്ന് പോലീസുദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും പരാതിക്കാരെ ന്യായീകരിക്കുകയും ചെയ്തുവെന്നായിരുന്നു രേണുവിന്റെ ആരോപണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW