Thursday, March 12, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.27 AM

എംബാപ്പേയുടെ തിരിച്ചുവരവ്, റയല്‍ വിജയവഴിയില്‍ ; ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാമത്

uploads/news/2025/12/816064/real-madrid.jpg

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്തി റയല്‍ മാഡ്രിഡ് മുമ്പോട്ട്. പരിക്കില്‍ നിന്നും മുക്തനായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പേ തിരികെ വന്ന മത്സരത്തില്‍ അലാവസിനെതിരേ വിജയം നേടി റയല്‍ അലാവസിനെതിരേ 2-1 നായിരുന്നു ജയിച്ചു കയറിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള റയലിനും പരിശീലകന്‍ സാബി അലോന്‍സോയ്ക്കും കിട്ടിയ ആശ്വാസം ചെറുതല്ല.

വിജയത്തോടെ ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള അകലം റയലിന് നാല് പോയിന്റായി കുറയ്ക്കാനായി. എംബാപ്പേയും റോഡ്രിഗോയുമായിരുന്നു റയലിന്റെ ഗോളുകള്‍ നേടിയത്. അലാവസിന്റെ മെന്റിസൊരോട്ട സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. കളിയുടെ 29 ാം മിനിറ്റില്‍ റയലിനെ ആദ്യം മുന്നിലെത്തിച്ചത് കിലിയന്‍ എംബാപ്പേ ആയിരുന്നു. ഒരു സംയുക്ത മുന്നേറ്റത്തിനൊടുവില്‍ കിലിയന്‍ എംബാപ്പേയുടെ ഒരു ക്ലിനിക്കല്‍ ഫിനിഷായിരുന്നു റയലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ അലാവസ് ഈ ഗോളിന് മറുപടി നല്‍കി. റയലിന്റെ പ്രതിരോധ പിഴവ് മുതലാക്കി കാര്‍ലോസ് വിന്‍സെന്റേയായിരുന്നു ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ വിട്ടുകൊടുക്കാന കൂട്ടാക്കാതിരുന്ന റയല്‍ റോഡ്രിഗ്രോയിലൂടെ വീണ്ടും മുന്നിലെത്തി. 76 ാം മിനിറ്റിലായിരുന്നു ഗോള്‍.

ഈ വിജയം പരിശീലകന്‍ സാബി അലോന്‍സോയ്ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. എല്ലാ മത്സരങ്ങളിലുമായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ മാഡ്രിഡിന് മൂന്നാമത്തെ മാത്രം വിജയമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയോട് യുവേഫ ചാമ്പ്യന്‍സ് ലീഗ് തോല്‍വിയെത്തുടര്‍ന്ന് കടുത്ത വിമര്‍ശനത്തിനിടയിലായിരുന്നു സാബി അലോന്‍സോ ടീമുമായി എത്തിയത്. മാഡ്രിഡ് ഞായറാഴ്ച മെന്‍ഡിസോറോസയില്‍ എത്തിയത്, 15 തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ അലോണ്‍സോ വിജയവഴിയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലാകുമായിരുന്നു.

കാല്‍മുട്ടിനേറ്റ പരിക്കുമൂലം എംബാപ്പേ കളിക്കാതിരുന്ന മത്സരത്തില്‍ സിറ്റിയോട് റയല്‍ നേരത്തേ തോറ്റിരുന്നു. ഇതിന് പിന്നാലെയായിരുന്നു റയല്‍ സ്പാനിഷ് ലാലിഗയില്‍ കളിക്കാന്‍ ഇറങ്ങിയത്. വിജയത്തോടെ റയലിന് 39 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സിലോണയ്ക്ക് 43 പോയിന്റാണ് ഉള്ളത്. കളിയുടെ അവസാന മിനിറ്റുകളില്‍ വിനീഷ്യസ് ജൂനിയറിന് മേല്‍ നടത്തിയ ഫൗളിന്റെ പേരില്‍ കിട്ടേണ്ട പെനാല്‍റ്റി അനുവദിക്കാതിരുന്നത് റയല്‍ ബഞ്ചില്‍ ഉണ്ടാക്കിയത് കടുത്ത നിരാശയായിരുന്നു. ഇതില്‍ കടുത്ത അതൃപ്തിയായിരുന്നു റയല്‍ ബഞ്ച് പ്രകടമാക്കിയത്.

Ads by Google
Ads by Google
TRENDING NOW