Wednesday, March 11, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 02.48 PM

ഗായകന്‍ ജി വേണുഗോപാലിന്റെ മകന്‍ വിവാഹിതനായി; വധു സ്‌നേഹ അജിത്ത്

son

പ്രശസ്ത ഗായകന്‍ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും നര്‍ത്തകിയും മോഡലുമായ സ്‌ഹേ അജിത്ത് ആണ് വധു.

സിനിമ ടെലിവിഷന്‍ രംഗത്തു നിന്നുളള നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് അരവിന്ദ് വേണുഗോപാല്‍. ' ദി ട്രെയ്ന്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. വരനെ ആവശ്യമുണ്ട്, നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചല്‍സ്, മൈ ലൈഫ് പാര്‍ട്ണര്‍, സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ അദ്ദേഹം കന്നഡയിലും അരങ്ങേറിയിട്ടുണ്ട്.

അരവിന്ദിന്റെ പ്രതിശ്രുത വധുവായ സ്‌നേഹ അജിത്ത് ക്ലാസിക്കല്‍ ഡാന്‍സറും മോഡലുമാണ്. മമ്മൂട്ടിയുടെ ' ബസൂക്ക' ഉള്‍പ്പെടെയുളള ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW