-->
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. ഇപ്പോഴിതാ രേണു തന്റെ ഭര്‍ത്താവായിരുന്ന അന്തരിച്ച നടന്‍ കൊല്ലം സുധിയെ കുറിച്ച് പറയുന്ന ഒരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
യാത്രയ്ക്ക് ഇടയില്‍ ഉറങ്ങി പോയപ്പോഴുളള സംഭവം ആണ് രേണു സുധി പങ്കുവച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് രേണു ഇക്കാര്യം പറയുന്നത്. ''ബസിൽ ആയിരുന്നു യാത്ര. വെളുപ്പിനെ രണ്ടോ മൂന്നോ മണി ആയിക്കാണും. ഞാൻ നല്ല ഉറക്കമായിരുന്നു. പെട്ടെന്ന് ഞാൻ ചാടി എഴുന്നേറ്റു. ബസിന്റെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കറക്ട് ചങ്ങനാശേരി എത്തിയിരുന്നു. അതെനിക്ക് വല്ലാതെ ഫീൽ ആയി. ആ സമയം സുധി ചേട്ടനാണ് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത് എന്നാണ് വിശ്വസിക്കുന്നത്."
"ആ സംഭവം വീട്ടിൽ ചെന്ന് എല്ലാവരോടും പറഞ്ഞു. ആത്മവിലൊക്കെ വിശ്വസിക്കുന്നവരും അല്ലാത്തവരും ഉണ്ടാവാം. സുധി ചേട്ടൻ വിളിച്ചു എഴുന്നേൽപ്പിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഷൂട്ടിനൊക്കെ പോകുമ്പോൾ ഞാൻ എഴുന്നേൽക്കാതെയാവുമ്പോൾ സുധി ചേട്ടൻ ആണ് എന്നെ വിളിച്ചെഴുന്നേൽപ്പിക്കുന്നത് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്."
"ഒരുപാട് വിവാഹാലോചനകൾ വരുന്നുണ്ട്. രണ്ട് വർഷം കഴിഞ്ഞ് മാത്രമേ ഇനിയൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുള്ളു. രണ്ട് വർഷം എന്ന് പറഞ്ഞതിന് ഞാൻ സുധിചേട്ടന്റെ ഇൻഷൂറൻസ് കിട്ടാൻ വേണ്ടിയാണ് എന്ന് പറയുന്നവരുണ്ട്. അങ്ങനെ ഒരു സംഭവമേയില്ല," രേണു സുധി പറഞ്ഞു.