-->
ഇറാനിലെ പ്രധാന സ്വര്‍ണഖനിയില്‍ നിന്ന് വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ ആളുകളില്‍ കൗതുകം നിറയ്ക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ സൗത്ത് ഖൊറാസാനിലെ സ്വകാര്യ സ്വര്‍ണഖനിയായ ഷാദനിലാണ് ഈ കണ്ടെത്തല്‍. ഇറാന്റെ വ്യവസായ, ഖനന, വ്യാപാര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനില്‍ 15 സ്വര്‍ണഖനികളാണുള്ളത്. ഇതില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സര്‍ഷൂറാന്‍ ഖനിയാണ് ഏറ്റവും വലുത്. ഷാദനില്‍ നിന്ന് 7.95 ദശലക്ഷം ടണ്‍ ഓക്‌സൈഡ് സ്വര്‍ണ അയിരും 53.1 ദശലക്ഷം ടണ്‍ സള്‍ഫൈഡ് സ്വര്‍ണ അയിരുമാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതാണ് ഓക്‌സൈഡ് സ്വര്‍ണ അയിര്.