Sunday, March 15, 2026 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 01.31 PM

യുവേഫാ ചാംപ്യന്‍സ് ലീഗ് : ലിവര്‍പൂളും ടോട്ടനവും വിജയം നേടി ; ചെല്‍സിയ്ക്ക് അപ്രതീക്ഷിത തോല്‍വി,

uploads/news/2025/12/815262/liverpool.jpg

സാന്‍സിറോ: ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് വമ്പന്മാരായ ലിവര്‍പൂളും ടോട്ടനവും യുവേഫാ ചാംപ്യന്‍സ്ലീഗില്‍ ജയവുമായി മുമ്പോട്ട് പോയപ്പോള്‍ ചെല്‍സിയ്ക്ക് അപ്രതീക്ഷിത തോല്‍വി. ജര്‍മ്മന്‍ മുമ്പന്മാരായ ബയേണും ജയം നേടി.

ഒന്നിനെതിരേ മൂന്ന് ഗോളുകളുടെ വിജയമാണ് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് നേടിയത്. പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിംഗ് ലിസ്‌ബേനെതിരേ സെര്‍ജി നാര്‍ബി, ലെന്നാര്‍ട്ട് കാള്‍, ജോനാതന്‍ ടാ എന്നിവരുടെ ഗോളുകളാണ് ബയേണിന് തുണയായത്. അതേസമയം സ്വന്തം താരം ജോഷ്വാ കിമ്മിച്ചിന്റെ സെല്‍ഫ്‌ഗോള്‍ എതിരാളികള്‍ക്ക് ഒരു ഗോള്‍ സമ്മാനിക്കാന്‍ പോന്നതായിരുന്നു.

കരുത്തരായ ചെല്‍സി അറ്റ്‌ലാന്റയോടായിരുന്നു തോല്‍വി വഴങ്ങിയത്. ജിയാന്‍ ലൂക്കാ സമാക്കയും ചാള്‍സ് ഡി കെറ്റെലേരെയുടേയും ഗോളുകളിലായിരുന്നു ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയുടെ വിജയം. നേരത്തേ 25 ാം മിനിറ്റില്‍ ജാവോ പെഡ്രോയുടെ ഗോളില്‍ ചെല്‍സി ആദ്യ പകുതിയില്‍ മുന്നിലെത്തിയതായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകളടിച്ച് അറ്റ്‌ലാന്റ മത്സരം പിടിച്ചെടുക്കുകയായിരുന്നു.

മൊഹമ്മദ് സലാ ഇല്ലാത കളിക്കാനിറങ്ങിയ ചെമ്പട ഇന്റര്‍മിലാനെതിരേ രണ്ടാം പകുതിയില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കുകയായിരുന്നു. ഇതോടെ ടീം പ്രീക്വാര്‍ട്ടറിലേക്കുള്ള സാധ്യത കൂട്ടി. ടീമിനായി സ്ഥിരം പെനാല്‍റ്റി എടുത്തിരുന്ന മൊഹമ്മദ് സലാ ഇല്ലാത്തതിനാല്‍ പ്രതിരോധതാരം ഡൊമിനിക് സോബോസ്ലായ് ആയിരുന്നു പെനാല്‍റ്റി എടുത്തത്. അലക്‌സാന്ദ്രോ ബസ്‌റ്റോണി ബോക്‌സില്‍ ലിവര്‍പൂള്‍താരം ഫ്‌ലോറിയന്‍ വിര്‍ട്ട്‌സിന്റെ ഷര്‍ട്ടില്‍ പിടിച്ചതായി വീഡിയോ അസിസ്റ്റന്റ് റഫറി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി വിധിച്ചത്.

ഇംഗളീഷ് ക്ലബ്ബ് ടോട്ടനത്തിനും മൂന്ന്‌ഗോള്‍ ജയം നേടാന്‍ കഴിഞ്ഞിരുന്നു. ഡേവിഡ് സിമയുടെ സെല്‍ഫ് ഗോള്‍ സ്‌ളാവിയ പ്രാഹയ്ക്ക് എതിരേ ടോട്ടനത്തെ ആദ്യം മുന്നില്‍ എത്തിച്ചു. മൊഹമ്മദ് കൂഡൂസിന്റെയും സാവി സിമോണ്‍സിന്റെയും പെനാല്‍റ്റി ഗോളുകളും ടോട്ടനത്തിന് തുണയായി. സ്പാനിഷ് കളബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡും ഡച്ച് വമ്പന്മാരായ പിഎസ്‌വിയും തമ്മിലുള്ള മത്സരം അഞ്ചു ഗോളുകളാലാണ് അവസാനിച്ചത്. പിഎസ്‌വി യുടെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് മുമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജയം.

Ads by Google
Ads by Google
TRENDING NOW