Sunday, March 15, 2026 Last Updated 49 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.35 PM

ആഗയ്‌ക്ക് താക്കീത്‌

uploads/news/2026/03/830272/sp4.jpg

ധാക്ക: കളിക്കളത്തിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്‌ പാകിസ്‌താന്‍ ബാറ്റര്‍ സല്‍മാന്‍ അലി ആഗയ്‌ക്ക് താക്കീത്‌. മാച്ച്‌ റഫറി നീയാമുര്‍ റാഷിദാണു താക്കീത്‌ നല്‍കിയത്‌്. ബംഗ്ലാദേശിനെതിരേ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ആഗ റണ്ണൗട്ടായിരുന്നു.
തികച്ചും അപ്രതീക്ഷിത രീതിയിലായിരുന്നു ആഗ റണ്ണൗട്ടായത്‌. ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 39-ാം ഓവറിലാണു സംഭവം. ക്രീസിലുണ്ടായിരുന്ന മുഹമ്മദ്‌ റിസ്‌വാന്‍ മെഹ്‌ദി ഹസന്‍ മിറാസിന്റെ പന്ത്‌ ബൗളര്‍ക്കു നേരെ തട്ടിയിട്ടു. ക്രീസിനു പുറത്തു നിന്നിരുന്ന ആഗയുടെ നേരെയാണു പന്തെത്തിയത്‌. പാഡില്‍ തട്ടിയ പന്ത്‌ എടുത്തു കൊടുക്കാന്‍ ആഗ കുനിഞ്ഞെങ്കിലും ബംഗ്ലാ നായകന്‍ കുടിയായ മിറാസ്‌ മിന്നല്‍ വേഗത്തിലെടുത്തു സ്‌റ്റമ്പിലേക്കെറിഞ്ഞു.
ഫീല്‍ഡ്‌ അമ്പയര്‍മാരും തേഡ്‌ അമ്പയറും ആഗ റണ്ണൗട്ടാണെന്നു വിധിച്ചു. മിറാസിനെരേ കയര്‍ത്തു ഗ്ലൗസുകള്‍ വലിഞ്ഞെറിഞ്ഞാണ്‌ ആഗ മടങ്ങിയത്‌.
പിഴവ്‌ ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷയും ഡി മെറിന്റ്‌ പോയിന്റ്‌ും നേരിടേണ്ടി വരുമെന്ന്‌ നീയാമുര്‍ റാഷിദ്‌ വ്യക്‌തമാക്കി. ബംഗ്ലാദേശും പാകിസ്‌താനും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്നു നടക്കും.

Ads by Google
Saturday 14 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW