-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഐഎം നേതാക്കളുടെ ഘോഷയാത്ര തുടങ്ങിയിട്ടേയുള്ളെന്നും സിപിഐഎമ്മിന്റെ രണ്ടു വലിയ നേതാക്കള്‍ മോഷണക്കേസില്‍ ജയിലിലായിട്ടും അവര്‍ക്കെതിരേ നടപടിയെടുക്കാത്ത പാര്‍ട്ടിയാണ് സിപിഐഎം. ജയിലിലായ ആളുകളെ ഭയന്നാണ് സിപിഐഎം നില്‍ക്കുന്നത്. അതുകൊണ്ട് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കാര്‍ക്ക് കുട പിടിച്ചു കൊടുക്കുകയാണ്.
പിഎംശ്രീ ഒപ്പുവെച്ചതിന് പാലമായി നിന്നത് ജോണ്‍ ബ്രിട്ടാസാണ്. ഇടതുമുന്നണിയും ക്യാബിനറ്റും സെക്രട്ടേറിയേറ്റും അറിയാതെ അമിത്ഷാ പറയുന്നിടത്ത് പിണറായി ഒപ്പുവെച്ചിരിക്കുയാണ്. ഇതിന് ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസാണ്. തൃശൂരില്‍ സുരേഷ്‌ഗോപിയെ ജയിപ്പിക്കാന്‍ പിണറായി ഇടനിലക്കാരെ വെച്ചു. ഒരു പാട് ഇടനിലക്കാരെ വെച്ചും പാല പണിതുമാണ് സിപിഎം ബിജെപി ബാന്ധവം തുടരുന്നത്. സിപിഐഎം ബിജെപി അവിഹിതത്തില്‍ ഓരോ കാര്യവും പുറത്തുവരുമ്പോള്‍ ഞങ്ങള്‍ പറഞ്ഞത ശരിയായി മാറുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണം പൊതിഞ്ഞ ദ്വാരപാലക പ്രതിമ മറിച്ചു വിറ്റു.
കോടികളുടെ ഇടപാടാണ് നടന്നത്. എന്നിട്ടും അവര്‍ക്കാര്‍ക്കും എതിരേ നടപടിയെടുത്തില്ല. പാര്‍ട്ടി അവരെ ഭയന്നാണ് നില്‍ക്കുന്നത്. പോറ്റിയുടെ പിന്നില്‍ വന്‍തോക്കുകളെന്ന് പറഞ്ഞത് ഹൈക്കോടതിയാണ്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ സിപിഐഎം നേതാക്കളാണ് ഉള്ളത്. ഇവരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനാണ് സ്വര്‍ണ്ണക്കേസില്‍ പ്രതികളായവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കുന്നത്.
റേപ്പ് കേസിലെ പ്രതിയെ കൂടെ കൊണ്ടുനടക്കുകയാണ്. കേരളത്തില്‍ സിപിഐഎം നാണംകെട്ടു നില്‍ക്കുകയാണ്. കുറ്റവാളികള്‍ക്ക കുടപിടിച്ചുകൊടുക്കുകയും അവരെ സംരക്ഷിക്കുകയുമാണ്. റേപ്പ കേസില്‍ കോണ്‍ഗ്രസ് എടുത്തത് ശരിയായ നിലപാട്. എന്നാല്‍ എം. മുകേഷ് എംഎല്‍എ യുടെ കാര്യത്തില്‍ സിപിഐഎം ചെയ്‌തോ എന്നും ചോദിച്ചു. സിപിഐഎം കേരളത്തില്‍ നാണംകെട്ട് മുഖം താഴ്ത്തി നില്‍ക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ കേരളം ശബരിമല സ്വര്‍ണ്ണക്കൊള്ള ചര്‍ച്ച ചെയ്യപ്പെടുമെന്നും പറഞ്ഞു.