-->
തിരുവനന്തപുരം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ സംരക്ഷണം തേടി തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിലെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് മാംഗല്യം. വൈകിട്ട് അഞ്ചിന് പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനാണ് വരന്‍.സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെ പങ്കെടുക്കുമെന്നാണ് സൂചന.
മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല.
മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ല അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകൾക്കും മറ്റുമായി മൊണാലിസ ഭോസ്‌ലെ നേരത്തെയും കേരളത്തിൽ എത്തിയിരുന്നു.