-->
കൊച്ചി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ഇന്ത്യൻ പ്രവാസികളെ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കൊച്ചിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിസന്ധിഘട്ടങ്ങളിൽ തന്റെ പൗരന്മാരെ കൈവിടാത്തതാണ് ഇന്നത്തെ ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് സർക്കാർ നൽകുന്ന ഉറപ്പ് ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷയിൽ ആശങ്കപ്പെടുന്നത് സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ എംബസികളും മിഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ പൗരന്മാർക്ക് ആവശ്യമായ ഇന്ത്യൻ എംബസികളും മിഷനുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ആഗോളതലത്തിൽ ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കുമ്പോൾ കോൺഗ്രസ് പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രകോപനപരമായ പ്രസ്താവനകൾ നടത്തി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രവാസികൾ പ്രതിസന്ധിയിലാകുമ്പോൾ അതിനെ ഉപയോഗിച്ച് തന്നെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.