Wednesday, March 11, 2026 Last Updated 19 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 07.42 PM

കടകംപള്ളി സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; അന്വേഷണം ആവശ്യപ്പെട്ട് പരാതി

uploads/news/2026/03/829658/9.gif
photo - facebook

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണ് പോറ്റി പറഞ്ഞു .

താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണ്. കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി.

ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശി എസ്ഐടിക്ക് നഷകിയ പരാതിയിൽ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു.

Ads by Google
Wednesday 11 Mar 2026 07.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW