Saturday, March 14, 2026 Last Updated 11 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 11.18 AM

പെനാല്‍റ്റിയില്‍ നിന്നും എംബാപ്പേയുടെ ഗോള്‍ ; ജിറോണയോട് തോല്‍ക്കാതെ റയല്‍ രക്ഷപ്പെട്ടു

uploads/news/2025/12/813719/mbappe.jpg

മാഡ്രിഡ്: ദുര്‍ബലരായ ജിറോണയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് സ്പാനിഷ് ലാലീഗിയില്‍ റയല്‍ മാഡ്രിഡ് സമനിലയുമായി രക്ഷപ്പെട്ടു. സമനില വമ്പന്മാര്‍ക്ക് വലിയ തിരിച്ചടിയാകുകയും ലീഗ് പട്ടികയില്‍ ബാഴ്‌സിലോണയ്ക്ക് ഒന്നാം സ്ഥാനം വെച്ചുമാറേണ്ടി വന്നു. പട്ടികയില്‍ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ഈ കളിയോടെ ഒരു പോയിന്റായി മാറി.

കളിയുടെ 67 ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചായിരുന്നു റയല്‍ മാഡ്രിഡ് സമനില പിടിച്ചത്. ആദ്യം ജിറോണ ഗോളടിച്ച് കളിയല്‍ ലീഡ് ചെയ്യുകയായിരുന്നു. ഹ്യൂഗോ റിങ്കണ്‍ വിനീഷ്യസ് ജൂനിയറിനെ ബോക്‌സില്‍ വെച്ച് വീഴ്ത്തിയതിനെത്തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റി ഫ്രഞ്ച് സ്ട്രൈക്കര്‍ വിജയകരമായി ഗോളാക്കി മാറ്റുകയായിരുന്നു. ഒളിമ്പിയാക്കോസില്‍ നടന്ന മിഡ്വീക്ക് ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നാല് ഗോളുകള്‍ നേടിയ എംബാപ്പെ ഈ സീസണില്‍ റയലിനായി 19 മത്സരങ്ങളില്‍ നിന്ന് 23-ാം ഗോളായിരുന്നു ഇത്.

ആദ്യ പകുതിയില്‍ ഒരു ഷോട്ട് മാത്രമാണ് അവര്‍ ലക്ഷ്യത്തിലേക്ക് നടത്തിയത്. ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ജിറോണ മുന്നിലെത്തിയത്. അതുവരെ റയലിനെ പ്രതിരോധിച്ചു നിന്ന അവര്‍ മികച്ച അറ്റാക്കിംഗിലൂടെ സ്‌കോര്‍ ചെയ്തു. ജിറോണയുടെ പതിവ് തെറ്റിയ സമീപനത്തില്‍ റയലിന്റെ പ്രതിരോധം പാളി. മൊറോക്കന്‍ ഔനാഹി ബോക്സിന്റെ അരികില്‍ നിന്ന് മുകളിലെ കോര്‍ണറിലേക്ക് നടത്തിയ ശ്രമം വിജയകരമായി. ജിറോണ മുന്നിലെത്തിയത് റയലിനെ ആശയക്കുഴപ്പത്തിലാക്കി.

പകുതി സമയത്തിന് തൊട്ടുമുമ്പ് അസദീന്‍ ഔനാഹിയുടെ ശ്രമത്തിലാണ് ജിറോണ മുന്നിലെത്തിയത്. പിന്നീട് മികച്ച മാര്‍ക്കിംഗിലൂടെ അവര്‍ റയലിന് മുഴുവന്‍ ബുദ്ധിമുട്ടുണ്ടാക്കി. ആദ്യ പകുതിയില്‍ പാളിപ്പോയ റയലിന് രണ്ടാം പകുതി കളി മാറ്റേണ്ടി വന്നു. തന്റെ സ്‌പോട്ട്-കിക്കിലൂടെ എംബാപ്പെ തന്റെ ടീമിനെ രണ്ടാം ലീഗ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചെങ്കിലും റയലിന് കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ല മുന്നേറുന്നത്. അലോണ്‍സോയുടെ ടീം എല്ലാ മത്സരങ്ങളിലുമായി കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ.

Ads by Google
Ads by Google
TRENDING NOW