-->
കുവൈത്ത്സിറ്റി: ആലപ്പുഴ ചെങ്ങന്നൂര്‍ പെണ്ണുക്കര പുളിപ്പാറമോടിയില്‍ കിഴക്കേതില്‍ ശരത് ഗോപാല്‍ (35) കുവൈത്തില്‍ നിര്യാതനായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
കടുത്ത പനിയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി മുബാറക് ഹോസ്പിറ്റലിലായിരുന്നു. അതിനിടയില്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു.ശരത് ഗോപാല്‍ കുവൈത്തില്‍ എത്തിയിട്ട് രണ്ട് മാസമേ ആയിരുന്നുള്ളൂ.