-->
അവതാരക, നടി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് വര്‍ഷ. അടുത്തിടെ ഒരു ഇവന്റിനിടെ ഇതിഹാസ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാമിനെ നേരില്‍ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് വര്‍ഷ. മുംബൈയില്‍ നടന്ന ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാം മെറ്റ ഇവന്റിനിടെയാണ് വര്‍ഷ ഡേവിഡ് ബെക്കാമിനെ കണ്ടത്. ബെക്കാമിന് കൈ കൊടുക്കാനായതിന്റെ സന്തോഷവും വര്‍ഷ പങ്കുവച്ച വീഡിയോയില്‍ പങ്കിടുന്നു.
നടി ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുളള ' ബാസ്റ്റിന്‍' റസ്റ്റോറന്റില്‍ വച്ചായിരുന്നു ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാം മെറ്റ ഇവന്റ് നടന്നത്. 450 ഓളം ഇന്‍സ്റ്റഗ്രാം ക്രിയേറ്റര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. നടി സാമന്തയും ചടങ്ങിനെത്തിയിരുന്നു. യുണിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍ ചുമതികള്‍ക്കായി ഡേവിഡ് ബെക്കാം കുറച്ചുനാളുകളായി ഇന്ത്യയിലുണ്ട്.