Saturday, March 14, 2026 Last Updated 42 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 03.49 AM

മുക്താര്‍ മാരൂഫിന്റെ നിര്യാണത്തില്‍ ഫിമ അനുശോചിച്ചു

FIMA

കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ മുസ്ലിം സംഘടനകളുടെ ഐക്യ വേദിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലിം അസ്സോസിയേഷന്‍സ് (FIMA) സ്ഥാപക അംഗങ്ങളിലൊരാളും മുന്‍ പ്രസിഡന്റുമായ മുക്താര്‍ മാരൂഫിന്റെ നിര്യാണത്തെ തുടര്‍ന്ന് അനുശോചന യോഗം നടത്തി.
KMCC സെന്‍ട്രല്‍ ഓഫീസില്‍ നടത്തിയ സംഗമത്തില്‍ ആക്ടിങ് പ്രസിഡന്റ് ഇസ്രാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസാരിച്ചവര്‍ മുക്താര്‍ സാഹിബ് FIMAയുടെ വളര്‍ച്ചയ്ക്കും മറ്റു നിരവധി സംഘടനകള്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കിയ മഹത്തായ സംഭാവനകളെ അനുസ്മരിച്ചു. തീരുമാനങ്ങളില്‍ അദ്ദേഹം കാട്ടിയ ധൈര്യവും ഉറച്ച നിലപാടുകളും, മനുഷ്യഹിതത്തിനായി നടത്തിയ സമര്‍പ്പിത സേവനങ്ങളും എല്ലാവരും ഓര്‍ത്തെടുത്തു. അവശരോടുള്ള മഹത്തായ കരുണയും അവരുടെ ക്ഷേമത്തിനായി നടത്തിയ നിലപാടുകളുമാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. സംഘടനാ പരിപാടികളുടെയും സംരംഭങ്ങളുടെയും വിജയത്തിനായി അദ്ദേഹം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തോടെ സമൂഹത്തിനു ദീര്‍ഘദര്‍ശിയും വിശാലമനസ്‌കനുമായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് എല്ലാവരും അനുസ്മരിച്ചു. മനുഷ്യസ്‌നേഹിയും ജനക്ഷേമകാര്യങ്ങളില്‍ സമര്‍പ്പിതനുമായ അദ്ദേഹം സാമൂഹിക, വിദ്യാഭ്യാസ, ദാനധര്‍മ്മ മേഖലകളില്‍ തന്റെ അമൂല്യമായ പാതകള്‍ പതിപ്പിച്ച വ്യക്തയാണന്ന് അഭിപ്രായപ്പെട്ടു.
ഡോ. അമീര്‍ അഹമ്മദ് (മുന്‍ പ്രസിഡന്റ്, IDF), ജനാബ് മുജമ്മില്‍ മാലിക് (IMWA), മുസ്തഫ കാരി (ജി.എസ്., KKMCC), ഡോ. ഹിദായത്തുള്ള (TMCA), ഹസീബ്, മുഹമ്മദ് ഹനീഫ് (CMWS), ഫിറോസ് (KIG), ഷഫാക്ക് (IMWA), വാലീദ് പാര്‍ക്കര്‍ (FWS), സലിം ദേശായി (KWS) എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി ജനറല്‍ സിദ്ദീഖ് വലിയക്കത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ ബഷീര്‍ ബാത്ത നന്ദി രേഖപ്പെടുത്തി. മഹ്ബൂബ് നടമ്മല്‍, ഫൈസല്‍ കെ.വി എന്നിവര്‍ ഏകോപനം നടത്തി.

Ads by Google
Ads by Google
TRENDING NOW