Sunday, March 15, 2026 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 11.38 AM

ലോട്ടറി അടിച്ചത് 33 കോടി, ഭാര്യയോട് മറച്ചുവച്ച് രഹസ്യമായി ആഡംബര ജീവിതം നയിച്ചു: ഒടുവില്‍ 66 കാരന് സംഭവിച്ചത്

33, crore, lottery, 66, year, old, man

ജീവിതത്തില്‍ ഒരു തവണയെങ്കിലും ലോട്ടറി അടിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. കേരളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ലോട്ടറിയോട് അത്രയധികം താത്പര്യമാണ് ആളുകള്‍ക്ക്. ഓരോ ലോട്ടറിയെടുക്കുമ്പോഴും ഒന്നാം സമ്മാനമടിച്ചാല്‍ എന്ത് ചെയ്യണമെന്ന പ്ലാന്‍ വരെ പലരും മനസില്‍ കാണും. അത്തരത്തില്‍ വന്‍ തുക ലോട്ടറിയടിച്ച 66കാരനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ജപ്പാനിലാണ് സംഭവം. എസ് എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് ഈ കഥയിലെ നായകന്‍. 600 മില്യണ്‍ യെന്‍ അഥവാ 38 ലക്ഷം ഡോളര്‍ (33.88 കോടി രൂപ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. എന്നാല്‍ ഇക്കാര്യം ഇയാള്‍ ഭാര്യയില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് ജീവിതം അടിച്ചുപൊളിക്കാനാണ് എസ് തീരുമാനിച്ചത്. വിലയേറിയ കാറുകള്‍ വാങ്ങാനും, അത്യാഡംബര റിസോര്‍ട്ടുകള്‍ ബുക്ക് ചെയ്യാനും ജപ്പാനിലുടനീളം യാത്ര ചെയ്യാനുമെല്ലാമാണ് ഇയാള്‍ പണം ചെലവഴിച്ചതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു

എസ്സിനും ഭാര്യയ്ക്കും കൂടി 2000 ഡോളറാണ് മാസം പെന്‍ഷനായി ലഭിച്ചിരുന്നത്. 174,000 ഡോളറായിരുന്നു ഇവരുടെ ആകെ സമ്പാദ്യം. മിതമായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന ഭാര്യ വില കുറഞ്ഞ കാര്‍ മതി എന്നാണ് തീരുമാനിച്ചിരുന്നത്. കൂടാതെ ബിയര്‍ വീട്ടിലേക്ക് കയറ്റാന്‍ പോലും അനുവദിച്ചിരുന്നില്ല. ഭാര്യയ്ക്ക് സംശയമില്ലാതിരിക്കാന്‍ 32000 ഡോളര്‍ മാത്രമാണ് സമ്മാനം ലഭിച്ചതെന്നാണ് എസ് പറഞ്ഞത്. എന്നാല്‍ രഹസ്യമായുള്ള ആഡംബര ജീവിതം ഇയാളുടെ മാനസികാരോഗ്യത്തെ ബാധിച്ചതോടെയാണ് ട്വിസ്റ്റുണ്ടായത്.

കുറ്റബോധവും ഏകാന്തതയും എസ്സിനെ വേട്ടയാടി. തന്റെ പിതാവ് സാമ്പത്തികമായി തകര്‍ന്നതും വിവാഹമോചനത്തിന് ശേഷം ഏകാന്തനായി മരണപ്പെട്ടതുമെല്ലാം ഓര്‍ത്ത് അദ്ദേഹം വളരെയധികം വിഷമിച്ചു. പിന്നെ 4 കിയില്ല, ഉടന്‍ തന്നെ ഒരു സാമ്പത്തിക വിദഗ്ധനെ സമീപിച്ച് ബാക്കിയുണ്ടായിരുന്ന 32 ലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ചു. ഭാര്യയേയും മക്കളേയും നോമിനികളാക്കിയായിരുന്നു നിക്ഷേപം. 'ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണമായിരുന്നെങ്കില്‍ ഞാനതില്‍ അഭിമാനിക്കുമായിരുന്നു. എന്നാല്‍ അധ്വാനമില്ലാതെ വന്നുചേര്‍ന്ന പണം അസുഖകരമായ ഓര്‍മകള്‍ സമ്മാനിക്കുകയും എന്റെ ജീവിതത്തെ പിടിച്ച് കുലുക്കുകയും ചെയ്തു.' എസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW