Friday, March 13, 2026 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 07.57 AM

കാന്‍സറിനോട് പൊരുതുന്നതിനിടെ ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി: ശ്രദ്ധനേടി ചെങ് ചാര്‍ലി

cheng, charlie, 1, billion, powerball

ജീവിതത്തില്‍ ലോട്ടറി എടുക്കാത്തതായി ആരും തന്നെയില്ല. എന്നെങ്കിലും ഒരു നാള്‍ കോടീശ്വരനാകണേ എന്ന് ചിന്തിച്ചായിരിക്കും പലരും ലോട്ടറി എടുക്കുന്നത്. എന്നാല്‍ അതിനും ഒരു ഭാഗ്യം ഒക്കെ വേണം. ലോട്ടറി അടിച്ച് ഒറ്റ രാത്രികൊണ്ട് ജീവിതം മാറിയ എത്രയോ ആളുകളുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം യുഎസിലെ 1.3 ബില്യണ്‍ ഡോളറിന്റെ പവര്‍ബോള്‍ ജാക്ക്‌പോട്ട് നേടിയവരില്‍ ഒരാളായിരുന്നു ചെങ് ചാര്‍ലി സെയ്ഫാന്‍. ലാവോസില്‍ ജനിച്ച് ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ വളര്‍ന്ന അദ്ദേഹം 1994 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ഇപ്പോള്‍ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലാണ് അദ്ദേഹം താമസിക്കുന്നത്. 2024 ലെ പവര്‍ബോള്‍ ജാക്ക്‌പോട്ടിന്റെ മൂന്ന് വിജയികളില്‍ ഒരാളായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും ഒരു സുഹൃത്തിനും ഒപ്പം ചേര്‍ന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. അതേസമയം, വേദനാജനകമായ കാര്യം ലോട്ടറി വിജയിക്കുന്ന സമയത്ത് അദ്ദേഹം കാന്‍സര്‍ ബാധിതനായിരുന്നു എന്നതാണ്. അദ്ദേഹത്തിന് ഇനി എത്രമമാസം കൂടി ജീവിച്ചിരിക്കും എന്ന് പറയുക സാധ്യമല്ല. തന്റെ കുടുംബത്തെ നോക്കാനും ആരോഗ്യം നോക്കാനും ഈ തുക കൊണ്ട് കഴിയും എന്നായിരുന്നു ലോട്ടറി വിജയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഡോക്ടര്‍മാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ് എന്നാണ്.

തനിക്ക് എന്ത് സംഭവിച്ചാലും തന്റെ കുടുംബത്തിന് കഴിയാനുള്ള പണമുണ്ടല്ലോ, അവര്‍ സുരക്ഷിതരായിരിക്കുമല്ലോ, പണത്തെ കുറിച്ച് ആശങ്കപ്പെടാതിരിക്കുമല്ലോ എന്നാണ് ഇതേക്കുറിച്ച് ചെങ് ചാര്‍ലി പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW