Friday, March 13, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 10.50 AM

ഒരു മാജിക്കും കാണിച്ചിട്ടില്ല, വെറുതെ അങ്ങ് എടുത്തു: അബുദാബിയില്‍ 240 കോടി രൂപയുടെ ജാക്ക്‌പോട്ട് സ്വന്തമാക്കി ഇന്ത്യക്കാരന്‍

indian, man, jackpot, abudabi

അബുദാബിയിലുള്ള യുഎഇ ലോട്ടറിയുടെ ആദ്യ പത്ത് കോടി ദിര്‍ഹത്തിന്റെ (240 കോടി രൂപ) ജാക്ക്‌പോട്ട് സ്വന്തമാക്കി ഇന്ത്യക്കാരനായ യുവാവ്. ഒക്ടോബര്‍ 18 ന് നടന്ന 23ാമത് ലക്കി ഡേ ഡ്രോയിലാണ് അനില്‍കുമാര്‍ ബൊല്ല എന്ന 29കാരന്‍ ഈ ഭീമന്‍ തുക സ്വന്തമാക്കിയത്. അനില്‍കുമാറുമായുള്ള ഒരു അഭിമുഖം യുഎഇ ലോട്ടറിയുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ഞാന്‍ ഒരു മാജിക്കും കാണിച്ചിട്ടില്ല, വെറുതെ ഒന്ന് തിരഞ്ഞെടുത്തതാണ്, അതില്‍ അവസാന നമ്പറിന് വളരെ പ്രത്യേകതയുണ്ട്. അതെന്റെ അമ്മയുടെ ജന്മദിനമാണ്. അനില്‍കുമാര്‍ വീഡിയോയില്‍ പറയുന്നു.

സമ്മാനം നേടിയെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് അനില്‍ പറയുന്നതിങ്ങനെ, 'ഞാന്‍ ഞെട്ടലിലായിരുന്നു, ഞാന്‍ സോഫയിലിരിക്കുകയായിരുന്നു, ഞാന്‍ അത് നേടിയെടുത്തു എന്നായിരുന്നു മനസില്‍.'അനില്‍കുമാര്‍ പറഞ്ഞു. സമ്മാനത്തുക ഉത്തരവാദിത്തത്തോടെ ചെലവാക്കാനാണ് താനുദ്ദേശിക്കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. അത് എങ്ങനെ ശരിയായരീതിയില്‍ ചെലവാക്കണം എന്നെല്ലാം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഈ പണം നേടിയതിന് ശേഷം, എന്റെ കയ്യില്‍ പണമുണ്ടല്ലോ എന്ന തോന്നലാണ്. ഇനി ഞാന്‍ എന്റെ ചിന്തകള്‍ ശരിയായ മാര്‍ഗത്തിലാവാന്‍ പരിശ്രമിക്കണം, വലുത് എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്.

എനിക്കൊരു സൂപ്പര്‍കാര്‍ വാങ്ങനം, ആഡംബര റിസോര്‍ട്ടിലോ സെവന്‍സ്റ്റാര്‍ ഹോട്ടലിലോ ആഘോഷിക്കണം അനില്‍ പറഞ്ഞു. ഇതൊക്കെയായാലും പ്രിയപ്പെട്ടവരോടൊപ്പം നല്ലസമയം ചിലവഴിക്കണമെന്നും അനില്‍ പറയുന്നു. അതിനായി കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരും. തന്റെ ജീവിതകാലം മുഴുവന്‍ അവര്‍ക്കൊപ്പം ആസ്വദിക്കണം അനില്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW