-->
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും ബ്രസീലിയന്‍ കൂട്ടുകാരന്‍ വിനീഷ്യസ് ജൂനിയറും പറന്നുകളിച്ച മത്സരത്തില്‍ ഒളിമ്പിയാക്കോസിനെ വീഴ്ത്തി റയല്‍ മാഡ്രിഡിന്റെ കുതിപ്പ്. ചാംപ്യന്‍സ് ലീഗില്‍ വേഗതയേറിയ രണ്ടാമത്തെ ഹാട്രിക് കുറിച്ച എംബാപ്പേ കളിയില്‍ റയലിന്റെ മുഴുവന്‍ ഗോളുകളും സ്‌കോര്‍ ചെയ്തു. 4-3 നായിരുന്നു ഗ്രീക്കു ക്ലബ്ബിനെ സ്പാനിഷ് ക്ലബ്ബ് വലച്ചത്.
ചാംപ്യന്‍സ് ലീഗിലെ അതിവേഗ ഹാട്രികുകളില്‍ രണ്ടാമത്തേത് നേടിയ എംബാപ്പേ കളിയുടെ 29-ാം മിനിറ്റിനുള്ളില്‍ തന്നെ ഹാട്രിക് പൂത്തിയാക്കി. രണ്ടാം പകുതിയിലും ഗോള്‍ നേടി. 22 , 24 , 29 , 60 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. 8-ാം മിനിറ്റില്‍ ചികിന്‍ഹു, 52-ാം മിനിറ്റില്‍ മെഹ്ദി , 81-ാം മിനിറ്റില്‍ എല്‍ കാബി എന്നിവരാണ് ഒളിമ്പിയാകോസിന് വേണ്ടി ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ആറ് മിനിറ്റും 42 സെക്കന്‍ഡും കൊണ്ടാണ് എംബാപ്പെയുടെ ആദ്യ മൂന്ന് ഗോളുകള്‍ പിറന്നത്. 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ നിന്ന് എംബാപ്പെ രണ്ട് പ്രതിരോധക്കാരെ പരാജയപ്പെടുത്തി ഗോള്‍ നേടിയതോടെ എംബാപ്പെ അക്കൗണ്ട് തുറന്നു.
എട്ടാം മിനിറ്റില്‍ ചിക്വിഞ്ഞോ ആതിഥേയര്‍ക്ക് ലീഡ് നല്‍കിയിരുന്നു. രണ്ട് മിനിറ്റിനുശേഷം അര്‍ഡ ഗുലറുടെ ക്രോസില്‍ അദ്ദേഹം ഹെഡ് ചെയ്തു രണ്ടാംഗോള്‍ കണ്ടെത്തി. ഗ്രീക്കുകാര്‍ക്ക് ഇരട്ട സ്ട്രൈക്കില്‍ നിന്ന് കരകയറാന്‍ സമയമുണ്ടാകുന്നതിന് മുമ്പ്, ഫ്രാന്‍സ് ഫോര്‍വേഡ് മറ്റൊരു മികച്ച ഫിനിഷിലൂടെ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ വീണ്ടും വിനീഷ്യസിന്റെ പന്ത് എംബാപ്പേ വലയിലാക്കി.