-->
കൊച്ചി: കേരളത്തിന്റെ സ്‌നാകിംഗ് സംസ്‌കാരം രസകരമായ റാപ് ഗാനത്തിലൂടെ അവതരിപ്പിച്ച് യിപ്പീ! നൂഡ്ല്‍സ്. നടനും റാപ് ഗായകനുമായ നീരജ് മാധവ് രചിച്ച് ആലപിച്ച പൊട്ടട്ടെ പടക്കം എന്ന ഗാനം യുട്യൂബ്, സ്‌പോടിഫൈ, ആപ്പ്ള്‍ മ്യൂസിക്, ഇന്‍സ്റ്റഗ്രാം ഓഡിയോ, ഗാന എന്നീ പ്രമുഖ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെല്ലാം തരംഗമായിക്കഴിഞ്ഞു. നീരജ് മാധവിന്റെ യുട്യൂബ് ചാനലില്‍ മാത്രം രണ്ടാഴ്ചയ്ക്കകം വിഡിയോ 1.38 കോടി വ്യൂസ് പിന്നിട്ടു. യുട്യൂബ് ലിങ്ക്: https://www.youtube.com/watch?v=XznERZlMFeI നിത്യജീവിതത്തിലെ സാധാരണ സന്ദര്‍ഭത്തിലേയ്ക്ക് ചടുലമായ താളവും നൃത്തവും ഇണക്കിച്ചേര്‍ത്തതിലൂടെയാണ് ഗാനം ഹിറ്റായിരിക്കുന്നത്. റാപ് സംഗീതം കേരളത്തില്‍ അനുദിനം ജനപ്രിയമായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഹ്ലാദവും ഊര്‍ജവും ആവേശവും പകരുന്ന യിപ്പീ! ഈ അപ്രതീക്ഷിത കൊളാബിലൂടെ കേരളത്തിലെ കുടുംബങ്ങളിലേയ്‌ക്കെത്തുന്നതെന്ന് ഐടിസി ചീഫ് എക്‌സിക്യൂട്ടീവ് സ്‌നാക്‌സ്, ഫുഡ്‌സ് ആന്‍ഡ് ബെവറെജസ് ചീഫ് എക്‌സിക്യൂട്ടീവ് അലി ഹാരിസ് ഷേരെ പറഞ്ഞു.
യിപ്പീ! ഈ ആശയവുമായി തന്നെ സമീപിച്ചപ്പോള്‍ത്തന്നെ ഇതുമായി കണക്ടായെന്ന് നീരജ് മാധവ് പറഞ്ഞു. 'കേരളത്തില്‍ റാപ് ജനപ്രിയമായി വരുന്നതേയുള്ളു. ഈ പശ്ചാത്തലത്തില്‍ ഫാമിലി, ഫുഡ് എന്നീ നമുക്കെല്ലാം പ്രിയപ്പെട്ട രണ്ട് സംഗതികളുമായി റാപിന്റെ താളത്തെ ഇണക്കാന്‍ കിട്ടിയ അവസരമായാണ് ഞാനിതിനെ കാണുന്നത്,' നീരജ് മാധവ് പറഞ്ഞു.
ഇതോടൊപ്പം ഒഡീഷയിലെ പ്രാദേശിക കലാരൂപമായ പടചിത്ര, ആന്ധ്രയിലെ സിനിമ സീനു, തമിഴ്‌നാട്ടിലെ യിപ്പീ! പോട് എന്നിവയ്‌ക്കൊപ്പം മറ്റിടങ്ങളിലും യിപ്പീ! സമാനമായ കൊളാബുകള്‍ നടത്തിക്കഴിഞ്ഞു.