-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ കാറിന്റെ റൂഫില്‍ ചാടിക്കയറി കാമുകിയെ ചുംബിക്കുന്ന യുവാവിന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ഡല്‍ഹിയിലെ സാകേത് ജെ ബ്ലോക്കില്‍ നിന്നുള്ള വീഡിയോ ഓണ്‍ലൈനില്‍ പ്രചാരത്തിലുണ്ട്. തിരക്കേറിയ റോഡില്‍ ഒരു യുവാവ് അപകടസാധ്യതകള്‍ അങ്ങേയറ്റം അവഗണിക്കുന്നതായി കാണാം.
സമീപത്തുള്ള ഒരു വാഹനത്തിനുള്ളില്‍ നിന്ന് ചിത്രീകരിച്ച ഈ ദൃശ്യങ്ങളില്‍, യുവാവ് ഓടുന്ന കാറിന്റെ മേല്‍ക്കൂരയില്‍ കയറി ആവേശം കൊള്ളുന്നതായി കാണാം. അപകടകരമായ ഈ സ്റ്റണ്ട് അവിടെ അവസാനിക്കുന്നില്ല. ട്രാഫിക് സിഗ്‌നലില്‍, ഒരു പെണ്‍കുട്ടി കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് ചായുകയും ഇരുവരും ചുംബിക്കുകയും ചെയ്യുന്നു. ഏവമൃ ഗല ഗമഹലവെ എന്ന എക്‌സ് ഹാന്‍ഡിലില്‍ വീഡിയോ കാണാം. ഈ രംഗം പകര്‍ത്തിയ ഒരാള്‍ യുവാവിന് 20 അല്ലെങ്കില്‍ 21 വയസ്സ് മാത്രമേ ഉള്ളൂവെന്നും അവന് എന്തെങ്കിലും സംഭവിച്ചാല്‍ അവന്റെ കുടുംബം തകര്‍ന്നുപോകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
വീഡിയോ വൈറലായതോടെ നിരവധിപേരാണ് യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഡല്‍ഹി പോലീസ് അവരുടെ ഔദ്യോഗിക എക്‌സ് പേജില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ ക്യാപ്ഷന്‍ നല്‍കി: 'ജീവന്‍ വിലപ്പെട്ടതാണ്. മുകളില്‍ പറഞ്ഞ കേസില്‍, പ്രതിക്കെതിരെ സെക്ഷന്‍ 179 MVA, 184 MVA എന്നിവ പ്രകാരം ശിക്ഷ ചുമത്തിയിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവന്‍ അപകടത്തിലാക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'