-->
ജോലിമേഖലകളില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കാറുണ്ട്. ഇത്തരത്തില്‍ ഓഫീസിലെ കഠിനമായ ജോലികളില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ ചില ട്രിക്കുകളൊക്കെ പ്രയോഗിക്കാറുണ്ട്. എന്നാല്‍, അവ പരസ്യമായി വെളിപ്പെടുത്താന്‍ ആരും ധൈര്യപ്പെടാറില്ല. പക്ഷേ, അതേ കുറിച്ച് പരസ്യമായി ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറുന്നത്.
@TheArnabSaha എന്ന യൂസറാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത്, താന്‍ ജോലി സ്ഥലത്ത് പ്രയോഗിക്കുന്ന ചില ട്രിക്കുകളെ കുറിച്ചാണ്. അസുഖമുള്ളതായി അഭിനയിക്കുന്നത് മുതല്‍ വീട്ടിലെ പ്രാരാബ്ദം പറയുന്നത് വരെ ഇതില്‍ പെടുന്നു. ഇവയൊക്കെയാണത്രെ ജോലിസ്ഥലത്ത് യുവാവ് ചെയ്യുന്നത്;
ഞാന്‍ ഒരു മണ്ടനെപ്പോലെ പെരുമാറും
ഞാന്‍ രോഗിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറ്
ഞാന്‍ എപ്പോഴും രോഗിയാണെന്ന് നടിക്കും
ആരെങ്കിലും എന്നോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം, കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, ലോണ്‍ ഇഎംഐ, തുടങ്ങി ആളുകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത മറ്റ് വിഷയങ്ങളാണ് ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുക.
ഇനി ഇതിന്റെ ഗുണങ്ങളെ കുറിച്ചും യുവാവ് പറയുന്നുണ്ട്.
അവര്‍ക്ക് എന്നോട് സഹതാപം തോന്നുന്നു
നല്ല ഭക്ഷണം കഴിക്ക്, ജിമ്മില്‍ പോകാന്‍ ശ്രമിക്കൂ തുടങ്ങിയ ഉപദേശങ്ങള്‍ അപ്പോള്‍ അവര്‍ എനിക്ക് തരുന്നു.
മറ്റുള്ളവരെ അപേക്ഷിച്ച് എനിക്ക് കുറച്ച് ജോലി മാത്രമേ തരൂ.
എന്നിലുള്ള പ്രതീക്ഷകളും വളരെ കുറവാണ്.
പക്ഷേ, എന്നെ ഏല്‍പ്പിച്ച എല്ലാ ജോലികളും ഞാന്‍ പൂര്‍ത്തിയാക്കും (അതിനാല്‍ തന്നെ വളരെ മോശം അവസ്ഥയിലാണെങ്കിലും ഇപ്പോഴും വളരെ ഉത്തരവാദിത്തമുള്ളവനാണല്ലോ ഇവന്‍ എന്ന് എന്നെ കുറിച്ച് അവര്‍ക്ക് തോന്നുന്നു) എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
പക്ഷേ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ യുവാവിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ജോലിസ്ഥലത്ത് അലംഭാവം കാണിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍, പിന്നീട്, ഇതിന് മറുപടിയും യുവാവ് നല്‍കി. താന്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്നും തനിക്ക് വയ്യായ്ക ഉണ്ട്, വീട്ടില്‍ പ്രാരാബ്ദങ്ങളുണ്ട് എന്നുമാണ് യുവാവ് പറയുന്നത്. മാത്രമല്ല, കുറച്ചുനാളുകള്‍ മാത്രമേ താന്‍ ഇങ്ങനെ ചെയ്തുള്ളൂവെന്നും അത് കഴിഞ്ഞ് കുറച്ചുനാളുകളായി ഇപ്പോള്‍ ഇങ്ങനെയൊന്നും ചെയ്യാറില്ല എന്നും യുവാവ് പറഞ്ഞു.
I found a trick in my office:- I act like I am dumb- I starts wearing clothes which make me look sick- I act sick always- Whenever anyone try to talks to me, I keep saying things like, family responsibilities, loan EMI, and other topics people don’t like to talk Results: -…— Arnab D. Saha (@TheArnabSaha) January 9, 2026