Saturday, March 14, 2026 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 10.08 AM

ശ്രീലങ്കയില്‍ വിനോദ സഞ്ചാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം: വീഡിയോ വൈലായതിന് പിന്നാലെ യുവാവ് പിടിയില്‍

new-zealand, tourist, sexual, harrassment, srilanka

കൊളംബോ: ശ്രീലങ്കയില്‍ ന്യൂസീലന്‍ഡില്‍ നിന്നുള്ള വിനോദസഞ്ചാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. വാടകയ്‌ക്കെടുത്ത വാഹനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി യുവാവ് രൂപമാറ്റം വരുത്തിയിരുന്നു. റോഡരികില്‍ വിശ്രമിക്കാന്‍ യുവതി വാഹനം നിര്‍ത്തിയ സമയത്താണ് യുവാവ് യുവതിയെ സമീപിച്ചത്. തുടര്‍ന്ന് യുവതിയോട് തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം.

തീരദേശ റൂട്ടിലൂടെ വാഹനമോടിക്കുന്നതിനിടെ വിശ്രമിക്കാനായി വാഹനം നിര്‍ത്തിയ തന്റെ സമീപത്തേക്ക് സ്‌കൂട്ടറില്‍ വന്ന യുവാവാണ് മോശമായ രീതിയില്‍ പെരുമാറിയതെന്ന് സോളോ യാത്രകള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുന്ന 'മോള്‍സ്' എന്ന യുവതി വ്യക്തമാക്കി. ഭാഷാപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ യുവാവ് സൗഹൃദപരമായി സംസാരിക്കാനാണ് ശ്രമിച്ചത്. പിന്നീട് യുവതി എവിടേക്കാണ് പോകുന്നതെന്നും എവിടെയാണ് താമസിക്കുന്നതെന്നും തിരക്കി. തുടര്‍ന്ന് അയാളുടെ പെരുമാറ്റവും സംസാരവും മാറുകയായിരുന്നുവെന്ന് മോള്‍സ് പറഞ്ഞു.

യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഉടനെ മോള്‍സ് വാഹനമോടിച്ച് സംഭവസ്ഥലത്ത് നിന്ന് പോയി. ഇതിനിടെ മോള്‍സ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. തനിക്ക് ദുരനുഭവം നേരിട്ടെങ്കിലും നല്ല മനുഷ്യരുള്ള നാടാണ് ശ്രീലങ്ക. ഒരാളുടെ മോശം പെരുമാറ്റം രാജ്യത്തിന്റെ മുഴുവന്‍ പ്രതിഫലനമല്ലെന്നാണ് മോള്‍സിന്റെ നിലപാട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW