-->
പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അശ്ലീല ചുവയോടെ ആംഗ്യം കാണിക്കുന്ന നിരവധിപേരുണ്ട്. ഇപ്പോഴിതാ അത്തരക്കാരനായ ഒരു പുരുഷനെ അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്ത ഒരു വനിതാ ബൈക്ക് റൈഡറുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ബൈക്കില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തെളിവായി പങ്കുവച്ചുകൊണ്ടാണ് ബൈക്കോടിക്കുന്ന തനിക്കു നേരെ ഇറിക്ഷയിലിരിക്കുന്ന ആള്‍ അശ്ലീല ആംഗ്യം കാട്ടുന്നതിനെ യുവതി ചോദ്യം ചെയ്യുന്നത്. ബൈക്കിനോട് ചേര്‍ന്നു പോകുന്ന ഇറിക്ഷയിലിരുന്നാണ് ഒരാള്‍ യുവതിയ്ക്കു നേരെ അശ്ലീല ആംഗ്യം കാണിക്കുന്നത്. അവള്‍ അതിനെ അവഗണിക്കാതെ, ബൈക്ക് റിക്ഷയ്ക്കു കുറുകെ വച്ച് തന്നോട് മോശമായി പെരുമാറിയ യാത്രക്കാരനെ ചോദ്യം ചെയ്യുകയും അയാളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
യുവതി പ്രതികരിച്ചപ്പോള്‍ റിക്ഷയില്‍ നിന്ന് ഇറങ്ങിയോടി രക്ഷപെടാന്‍ അയാള്‍ ശ്രമിക്കുകയും ചെയ്തു. എങ്ങോട്ടും പോകരുതെന്നും പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും എന്താണ് നിങ്ങള്‍ കാണിച്ചതെന്നുമൊക്കെ യുവതി അയാളോട് ചോദിക്കുകയും അയാളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. അയാളുടെ മോശം പ്രവൃത്തിയെ ചോദ്യം ചെയ്തു കൊണ്ട് യുവതി അയാളെ തല്ലുന്നതും വിഡിയോയില്‍ കാണാം. ഇരുവരും തമ്മിലുള്ള തര്‍ക്കം കണ്ട് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് റിക്ഷയിലെ യാത്രക്കാരന്‍ കുറ്റസമ്മതം നടത്തുന്നുണ്ട്. മോശമായി പെരുമാറുന്നത് എങ്ങനെ അബദ്ധമാകുമെന്ന് യുവതി അയാളോട് ചോദിക്കുന്നു