Saturday, March 14, 2026 Last Updated 53 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 10.10 AM

സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ അള്‍ത്താരയില്‍ മൂത്രമൊഴിച്ച് യുവാവ്: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

man, urinate, altar, st-peters, basilica

റോമന്‍ കത്തോലിക്കാ പള്ളിയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ അള്‍ത്താരയില്‍ മൂത്രമൊഴിച്ച് യുവാവ്. വെള്ളിയാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ആയിരുന്നു സംഭവം. രാവിലെ 9:00 മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്കിടെ നടന്ന വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി മാറിയിട്ടുണ്ട്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ മയത്തില്‍ പറഞ്ഞ് ബസിലിക്കയുടെ പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായോ മറ്റോ വിവരങ്ങളില്ല.

കത്തോലിക്ക വിശ്വാസികള്‍ വളരെ ആരോധനയോടെ സംരക്ഷിക്കുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. അതിനാല്‍ യുവാവിന്റെ പ്രവര്‍ത്തി മനപൂര്‍വമാണെന്നും വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താന്‍ ആരോ ശ്രമിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും പ്രതികരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ വിവരം അറിയിച്ചതായും 'വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും' ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW