-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ വര്‍ഷമാണ് ആദിത്യ പരമേശ്വരനും അഞ്ജുവും വിവാഹിതരാകുന്നത്.
ഇപ്പോഴിതാ, അഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍, കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ അഞ്ജുവിനെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ആദിത്യ.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആദിത്യന് നല്‍കുന്ന അഞ്ജുവിനെ വീഡിയോയില്‍ കാണാം. അപ്പോള്‍ ആദിത്യ പ്രപ്പോസ് ചെയ്യുന്നു. ആദിത്യനെ കെട്ടിപ്പിടിച്ച അഞ്ജു ' അവസാനം നീ ചോദിച്ചല്ലോ' എന്നാണ് മറുപടി പറയുന്നത്. ' നീ വിചാരിച്ചാലും ഊരി കളയാന്‍ പറ്റില്ല' എന്ന് പറഞ്ഞാണ് ആദിത്യ അഞ്ജുവിന്റെ വിരലുകളില്‍ മോതിരം അണിയിക്കുന്നത്. പിന്നീട് സന്തോഷത്താല്‍ കരയുന്ന അഞ്ജുവിനെ വീഡിയോയില്‍ കാണാം. ശേഷം ആദിത്യയോട് ' കല്യാണം കഴിക്കാം' എന്ന് അഞ്ജു പറയുന്നു.
' നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ആകെ തുകയാണ് ജീവിതമെന്നാണ് പറയാറുളളത്. 365 ദിവസം മുന്‍പ്, 2024 നവംബര്‍ 7ന്, ഏകദേശം അര്‍ദ്ധരാത്രിയോടെ നിന്നെ പ്രപ്പോസ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു, യെസ് പറയാന്‍ നീയും തീരുമാനിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. പിറന്നാള്‍ ആശംസകള്‍. എന്റെ ഓരോ ദിവസവും നീ ആഘോഷമാക്കി മാറ്റുകയാണ്' എന്ന കുറിപ്പോടെയാണ് വീഡയോ പങ്കുവച്ചിരിക്കുന്നത്.