Friday, March 13, 2026 Last Updated 41 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 12.19 PM

' ദൈവം ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം' ; ശ്വേത മോഹന് പിറന്നാള്‍ ആശംസിച്ച് അമ്മ സുജാത

uploads/news/2025/11/811710/swetha-mohan.gif
photo-www.facebook.com/sujathamohanofficial

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹന്‍. ശ്വേതയുടെ ജന്മദിനമാണിന്ന്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുജാത മോഹന്‍.

'' എന്റെ പ്രിയപ്പെട്ട കുഞ്ഞ് ശ്വേത മോഹന്‍, ജന്മദിനാശംസകള്‍. ദൈവം നിനക്ക് ആരോഗ്യവും സ്‌നേഹവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കട്ടെ.. ദൈവം ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് നീ, വാക്കുകള്‍ക്ക് നിര്‍വചിക്കാന്‍ കഴിയാത്തത്ര ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു' , സുജാത മോഹന്‍ കുറിച്ചു.

മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ശ്വേത മോഹന്‍ പാടിയിട്ടുണ്ട്. ഇന്ന് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഗായികമാരില്‍ ഒരാളാണ് ശ്വേത.

Ads by Google
Ads by Google
LATEST NEWS
TRENDING NOW