-->
ബാക്കു: ലോക ഫുട്‌ബോളിലെ കരുത്തരായ ഫ്രാന്‍സ് തങ്ങളുടെ അവസാന യോഗ്യതാമത്സരവും വിജയിച്ച് അപരാജിതരായി ലോകകപ്പിന്. സൂപ്പര്‍താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച് രണ്ടാം നിരയെ ഇറക്കിയാണ് ദിദിയന്‍ ദെഷാംപ്‌സ് ഇത്തവണ വിജയം നേടിയത്. അവസാന മത്സരത്തില്‍ അസര്‍ബെയ്ജാനെ 3-1 നാണ് ഫ്രാന്‍സ് കീഴടക്കിയത്.
നേരത്തേ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നതിനാല്‍ സൂപ്പര്‍താരങ്ങളെ ഉപയോഗിക്കാതെയായിരുന്നു ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഒരു മത്സരം പോലും തോല്‍ക്കാതെ യോഗ്യതാറൗണ്ട് പൂര്‍ത്തിയാക്കിയ ഫ്രാന്‍സിന് അര്‍മീനിയ എതിരാളികളേ അല്ലായിരുന്നു. എങ്കിലും കളിക്ക് വിപരീതമായി ആദ്യം സ്‌കോര്‍ ചെയ്തത് അവരായിരുന്നു. ഡാഡാ സോവ് നേടിയ ഗോളില്‍ അസര്‍ബെയ്ജാന്‍ ആദ്യം മുന്നിലെത്തി.
എന്നാല്‍ ആ ലീഡിന് 17 ാം മിനിറ്റില മാറ്റേറ്റ നേടിയ ഗോള്‍ വരെയേ ആയുസുണ്ടായുള്ളു. പിന്നാലെ അക്ലീയൂഷേയുടെ ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് എതിരാളികളുടെ പ്രതിരോധതാരം മൊഹമ്മദാലിയേവ് നല്‍കിയ ദാനഗോള്‍ കൂടിയായപ്പോള്‍ ഫ്രാന്‍സ് വിജയം ഉറപ്പാക്കി.
കഴിഞ്ഞയാഴ്ച ആദ്യം ഉക്രെയ്നിനെതിരെ ഫ്രാന്‍സ് 4-0 ന് വിജയം രേഖപ്പെടുത്തിയിരുന്നു.