Saturday, March 14, 2026 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 08.26 AM

ഇഞ്ചുറിടൈമില്‍ ഇരട്ടഗോളുകള്‍ ; 28 വര്‍ഷത്തിന് ശേഷം സ്കോട്ലന്റ് ലോകകപ്പ് യോഗ്യത നേടി

uploads/news/2025/11/811642/scotland.jpg

ഹാംപ്ഡന്‍ പാര്‍ക്ക്: ഗ്രൂപ്പ് ഫേവറിറ്റുകളായ ഡന്മാര്‍ക്കിനെ അവസാന മിനിറ്റ് ഗോളുകളില്‍ ഞെട്ടിച്ച് സ്‌കോട്‌ലന്റ് ലോകകപ്പിന്. നാടകീയമായ രംഗങ്ങള്‍ മിന്നിമറഞ്ഞ മത്സരത്തില്‍ ഇഞ്ചുറിടൈമില്‍ രണ്ടുഗോളുകളാണ് ഡന്മാര്‍ക്ക് നേടിയത്. 28 വര്‍ഷത്തിന് ശേഷമാണ് സ്‌കോട്‌ലന്റ് പുരുഷ ലോകകപ്പില്‍ കളിക്കാനെത്തുന്നത്. രണ്ടു തവണ ലീഡ് നഷ്ടപ്പെട്ട ടീം അവസാന മിനിറ്റില്‍ രണ്ടു ഗോളുകള്‍ വഴങ്ങുകയായിരുന്നു.

ഫ്രാന്‍സില്‍ നടന്ന 1998 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് അവര്‍ ഫൈനല്‍റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. അടുത്ത വേനല്‍ക്കാലത്ത് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി ഡിസംബര്‍ 5 ന് അവര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കും. ഗ്രീസ്, ബെലാറസ്, ഡെയ്ന്‍സ് എന്നിവരെ പരാജയപ്പെടുത്തി ക്രമരഹിതവും എന്നാല്‍ ആത്യന്തികമായി മഹത്തായതുമായ യോഗ്യതാ മത്സരത്തിന് ശേഷമാണ് അവര്‍ യോഗ്യത നേടുന്നത്. യോഗ്യതാറൗണ്ടിലെ അവസാന ആറില്‍ നാലു മത്സരവും സ്‌കോട്‌ലന്റ് നേടിയിരുന്നു.

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ സ്‌കോട്‌ലന്റ് മുന്നിലെത്തിയിരുന്നു. മക്‌ടോമിനി ടീമിനായി ആദ്യഗോള്‍ നേട്ടമുണ്ടാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ഹോജ്‌ലന്റ് പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. പിന്നാലെ ക്രിസ്റ്റന്‍സണ്‍ രണ്ടു മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തായതോടെ ഡന്മാര്‍ക്ക് പത്തുപേരായി ചുരുങ്ങിയത് സ്‌കോട്‌ലന്റ് മുതലെടുത്തു. 78 ാം മിനിറ്റില്‍ എല്‍ ഷങ്ക്‌ലാന്റ് സ്‌കോട്ടിഷ് ആരാധകര്‍ക്ക് വീണ്ടും സന്തോഷിക്കാന്‍ വക നല്‍കി. എന്നാല്‍ അത് അധികം നീണ്ടില്ല. ഡോര്‍ഗുവിലൂടെ ഡന്മാര്‍ക്ക് സമനില കണ്ടെത്തി. തുടര്‍ന്ന് അവസാന മിനിറ്റില്‍ ടിയേര്‍ണിയും മക്‌ലീനും ഇഞ്ചുറി സമയത്ത് ഗോള്‍ നേടിയതോടെ സ്‌കോട്‌ലന്റ് ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് പൂര്‍ണ്ണമായും പ്രവേശനം നേടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW