-->
കുവൈറ്റ് സിറ്റി : ഒ. ഐ. സി. സി കുവൈറ്റ് നാഷണൽ കമ്മിറ്റി 136 മത് ജവാഹർലാൽ നെഹ്‌റു ജന്മദിനം ആഘോഷിച്ചു. നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്തു. പുരോഗമന ഇന്ത്യക്കായി ചാച്ചാജി നൽകിയ സംഭാവനകളെ കുറിച്ച് അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. മുൻ ജോയിന്റ് ട്രെഷറർ ഋഷി ജേക്കബ് ആശംസകൾ അറിയിച്ചു.