കുവൈത്ത്‌സിറ്റി: കുവൈത്തിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് റീശ് ചര്‍ച്ചിന്റെ കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനയായ ഹെല്‍ത്ത് കെയര്‍ മിഷന്‍, NBTC കമ്പനിയുമായി സഹകരിച്ച് കമ്പനിയിലെ ജീവനക്കാര്‍ക്കായി വെള്ളിയാഴ്ച ഷുഐബയിലുള്ള കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഫോറം ഓഫ് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഇന്‍ കുവൈറ്റ് (FID), ഇന്ത്യന്‍ ഡെന്റിസ്റ്റ്സ് അലയന്‍സ് ഇന്‍ കുവൈത്ത് (IDAK), ഇന്ത്യന്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഫോറം കുവൈറ്റ് (IPFK) എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലെസ്സി മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോര്‍ജ് യൂണിവേഴ്‌സറി സിറിയന്‍ ഓര്‍ത്തഡോക്‌സ് റീശ് ചര്‍ച്ച് വികാരി Rev. Fr. സ്റ്റീഫന്‍ നെടുവക്കാട്ട്, NBTC മാനേജിങ്ങ് ഡയറക്ടര്‍ കെ. ജി. എബ്രഹാം, ചര്‍ച്ച് സെക്രട്ടറി ജിനു എം ബേബി, ഹെല്‍ത്ത് മിഷന്‍ സെക്രട്ടറി ജിത ജസ്റ്റിന്‍, ട്രഷറര്‍ എല്‍ദോസ് കെ ജെ., ക്യാമ്പ് കണ്‍വീനര്‍ ഡോക്ടര്‍ മെബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജനറല്‍ ഫിസിഷന്‍, സര്‍ജന്‍, നെഫ്രോളജി, ഇ എന്‍ ടി, ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി, ഡെന്റിസ്റ്റ്, ഫിസിയോതെറാപ്പി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. അള്‍ട്രാ സൗണ്ട്, ഇ സി ജി, വിഷന്‍ സ്‌ക്രീനിങ്, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനകളും ക്യാമ്പില്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു. 50ലധികം നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ക്യാമ്പില്‍ സേവനം നല്‍കി.
NBTC കമ്പനിയിലെ 300 ഓളം തൊഴിലാളികള്‍ മെഡിക്കല്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ഹെല്‍ത്ത് കെയര്‍ മിഷന്റെ സേവനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നതിനായി ഇത്തരത്തിലുള്ള പരിപാടികള്‍ ഭാവിയിലും നടപ്പാക്കുന്നതിന് പ്രതിജ്ഞ ബദ്ധമാണന്ന് ഭാരവാഹികള്‍അറിയിച്ചു.