Friday, March 13, 2026 Last Updated 17 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 02.30 PM

ആറ് ഭാര്യമാര്‍ ഒരേസമയം ഗര്‍ഭിണികള്‍: യുവാവിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

african, man, six wives, pregnant

ഒരു ആഫ്രിക്കന്‍ യുവാവിന്റെ ജീവിതമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. യുവാവിന്റെ ആറ് ഭാര്യമാര്‍ ഒരേസമയം ഗര്‍ഭിണിമാരായത് മാധ്യമങ്ങളില്‍ തലക്കെട്ടായിരുന്നു. ഇപ്പോഴിതാ ആറ് കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഒരു കുടുംബം. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയില്‍ ആറ് ഗര്‍ഭിണികളെയും ഇവരുടെ ഭര്‍ത്താവിനെയും കാണാം. ഇവരില്‍ രണ്ടു പേര്‍ ഏഴുമാസവും നാലുപേര്‍ അഞ്ചുമാസവും ഗര്‍ഭിണികളാണ്.

വീഡിയോ വൈറലായതോടെ എങ്ങനെയാണ് ആറുകുഞ്ഞുങ്ങളെ ഒരേസമയം ഈ കുടുംബം സ്വീകരിക്കുക എന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണെന്നാണ് വിഡിയോ വൈറലായതോടെ ചിലരുടെ പ്രതികരണം. വീട് ഒരു സ്വകാര്യ മേറ്റേണിറ്റി വാര്‍ഡായി ഒരുക്കാനുള്ള തയാറെടുപ്പിലാണ് യുവാവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ആഫ്രിക്കയിലെ ഗോത്രവര്‍ഗക്കാരായ ഈ കുടുംബത്തിന്റെ ജീവിതം വളരെ പ്രയാസകരമാണ്. ഈ സ്ത്രീകളുടെ ആരോഗ്യനില പരിശോധിക്കണം. മിക്കവരെയും ഗര്‍ഭകാലത്തെ പ്രശ്‌നങ്ങള്‍ അലട്ടുന്നതാണ് യുവാവ നേരിടുന്ന പ്രതിസന്ധി. ഈ സ്ത്രീകള്‍ക്ക് പോഷകാഹാര കുറവുണ്ടാകുമെന്നും ചിലര്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മനുഷ്യരാണെന്നും അവരെ മൃഗങ്ങളായി കാണരുതെന്ന രീതിയിലും വിമര്‍ശനമുയര്‍ന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW