Wednesday, March 11, 2026 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 03.12 PM

'സംഗീതവും സാന്നിധ്യവും കൊണ്ട് ചുറ്റുമുള്ള എല്ലാവരെയും സന്തോഷിപ്പിക്കുന്ന സംഗീതജ്ഞന്‍ ' ; കുറിപ്പുമായി സിത്താര കൃഷ്ണകുമാര്‍

wish, post

പ്രോജക്ട് മലബാറിക്കസിന്റെ ഗിറ്റാറിസ്റ്റ് ലിബോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍. ആദ്യ ദിവസം മുതല്‍ പ്രോജക്ട് മലബാറിക്കസിന്റെ ഭാഗമാണ് ലിബോയ് എന്ന് സിത്താര കുറിച്ചു. സംഗീതം കൊണ്ട് ചുറ്റുമുളളവരെ സമന്താഷിപ്പിക്കാന്‍ കഴിയുന്ന ലിബോയോട് എന്നും ഇതുപോലെ തുടരാനും സിത്താര പറഞ്ഞു. ലിബോയ്‌ക്കൊപ്പമുളള ചിത്രവും സിത്താര പങ്കുവെച്ചിട്ടുണ്ട്.

'സുഹൃത്ത്, സഹോദരന്‍... വളര്‍ന്നിട്ടില്ലാത്ത മുതിര്‍ന്ന കുട്ടി. ആറടി ഉയരമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര ജിജ്ഞാസയും കുട്ടിത്തവും നിറഞ്ഞ ഹൃദയം കൊണ്ടുനടക്കാന്‍ കഴിയുന്നത്? ആദ്യം ദിവസം മുതല്‍, നിങ്ങള്‍ ഓരോ ബീറ്റിന്റെയും, ഓരോ പാട്ടിന്റെയും, ഓരോ വേദിയുടെയും ഭാഗമാണ്. സംഗീതവും സാന്നിധ്യവും കൊണ്ട് ചുറ്റുമുള്ള എല്ലാവരെയും സന്തോഷിപ്പിക്കുന്ന സംഗീതജ്ഞന്‍. ഇങ്ങനെ തന്നെ തുടരുക. ഉഷ്മളമായി, നിറഞ്ഞ ചിരിയോടെ നിലനില്‍ക്കുക. പിറന്നാള്‍ ആശംസകള്‍', സിത്താര കുറിച്ചു.

2017ല്‍ സിത്താര കൃഷ്ണകുമാര്‍ രൂപീകരിച്ച ബാന്‍ഡ് ആണ് പ്രോജക്ട് മലബാറിക്കസ്. ബാന്‍ഡിന്റെ 'ചായപ്പാട്ട്', 'പിള്ളേരാണ്', 'ഋതു' തുടങ്ങിയ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW