Friday, March 13, 2026 Last Updated 42 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 12.24 PM

പിറന്നാള്‍ ആശംസകള്‍ റിങ്കു, നീ ആണ് ഈ കുടുംബത്തിന്റെ എല്ലാം; പോസ്റ്റുമായി റിമി ടോമി

rimi-tomy
photo-www.instagram.com/rimitomy/

സഹോദരന്‍ റിങ്കു ടോമിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായകിയും അവതാരകയുമായ റിമി ടോമി. കുടുംബത്തിന്റെ എല്ലാം റിങ്കുവാണെന്നാണ് റിമി കുറിച്ചത്. റിങ്കുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു റിമിയുടെ ആശംസ.

‘പിറന്നാള്‍ ആശംസകള്‍ റിങ്കു. എന്നും ജീവിതത്തില്‍ സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവരോടും എപ്പോഴും ചിരിച്ചു കൊണ്ട് സമാധാനത്തോടെ ശാന്തമായ് കാര്യങ്ങള്‍ സംസാരിക്കുന്ന നിന്നെ പരിചയപ്പെട്ടവര്‍ ജീവിതത്തില്‍ മറക്കില്ല. നീ ആണ് ഈ കുടുംബത്തിന്റെ എല്ലാം. എന്നും നിങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാവണം.എന്ന് നിന്റെ ചേച്ചി ’ എന്നാണ് റിമി കുറിച്ചത്.

നിരവധിപ്പേരാണ് റിങ്കുവിന് ആശംസകളറിയിച്ചെത്തുനന്ത്. റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്തയും ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW