-->
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം രേണു അഭിനയത്തില്‍ സജീവമായതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്.
എന്നാല്‍ അതൊന്നും കാര്യമാക്കി എടുക്കാതെ ഇന്ന് ഉയരങ്ങള്‍ കീഴടക്കുകയാണ് താരം. അഭിനയത്തിനു പുറമേ ഇന്ത്യയ്ക്ക് വെളിയില്‍ ഉദ്ഘാടനങ്ങളിലും സജീവമാണ് ഇപ്പോള്‍ രേണു. മലയാളം ബിഗ് ബോസ് സീസണ്‍ 7 ലെ മത്സരാര്‍ത്ഥിയായും രേണു ഉണ്ടായിരുന്നു. ബിഗ് ബോസിന് ശേഷം തെന്ന വിമര്‍ശിച്ചവരെ കൂടി തന്റെ ആരാധകരാക്കി മാറ്റാന്‍ രേണുവിന് സാധിച്ചു.
ഇപ്പോള്‍ രേണു സുധി പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മക്കളായ കിച്ചുവിനും ഋതുവിനും ഒപ്പമുളള ചിത്രമാണ് രേണു പങ്കുവെച്ചത്. ഒപ്പം ഒരു കുറിപ്പുമുണ്ട്.'' ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ, എന്ന് പറഞ്ഞവര്‍ക്ക്... അതേയ് എന്റെ രണ്ടും മക്കളുമായി ഞാന്‍ ഇതാ മുന്നോട്ടു പോകുന്നു... അവരാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് , ഞങ്ങള്‍ എടുത്ത സെല്‍ഫി ആണ്, കിച്ചു എന്റെ മൂത്തമോന്‍, എന്റെ ഋതുനെ കള്‍ സ്‌നേഹം അല്പം കൂടുതല്‍ എന്റെ കിച്ചൂനോടാ, കാരണം അവന്‍ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചേ... നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം '', എന്നാണ് രേണു കുറിച്ചത്.