Thursday, March 12, 2026 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 02.49 PM

കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; രണ്ടു മലയാളികള്‍ മരിച്ചു

Accident Death

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ദാരുണാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്.
ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാര്‍ തൊഴിലാളികളായിരുന്നു. ജഹ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ദജീജ് ഫോറെന്‍സിക് വിഭാഗത്തിലേക്ക് മാറ്റും.
അപകടത്തിന്റെ കൃത്യമായ കാരണത്തെ കുറിച്ച് അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
TRENDING NOW