-->
സ്വന്തം പൂന്തോട്ടത്തില്‍ നിന്ന് ഒരാള്‍ക്ക് 6.72 കോടി മൂല്യമുള്ള സ്വര്‍ണം ലഭിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അങ്ങ് ഫ്രാന്‍സിലാണ് സംഭവം. നീന്തല്‍ക്കുളത്തിനായി കുഴിക്കുന്നതിനിടെയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. മെയ് മാസത്തില്‍ തന്റെ പൂന്തോട്ടത്തില്‍ നീന്തല്‍ക്കുളം നിര്‍മ്മിക്കാന്‍ കുഴിക്കുന്നതിനിടെയാണ് ഫ്രഞ്ച് പൗരന്‍ ഈ വിലയേറിയ നിധി കണ്ടെത്തിയത്. പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് 800,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണ ശേഖരമാണ് കണ്ടെത്തിയത്.
പ്ലാസ്റ്റിക് ബാഗുകളിലാക്കി മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ അഞ്ച് സ്വര്‍ണ്ണക്കട്ടികളും നിരവധി നാണയങ്ങളുമാണ് ഉണ്ടായിരുന്നത്. കണ്ടെത്തിയ സ്വര്‍ണ്ണം നിയമപരമായി സമ്പാദിച്ചതാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.15 അല്ലെങ്കില്‍ 20 വര്‍ഷം മുമ്പ് ഒരു പ്രാദേശിക റിഫൈനറയില്‍ സംസ്‌കരിച്ചതാണെന്നും ഇവര്‍ പറഞ്ഞു. പൂന്തോട്ടത്തിന്റെ മുന്‍ ഉടമ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലത്രേ. അതുകൊണ്ട് സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമായിരിക്കില്ല. അതേസമയം പുരാസ്തു ഗവേഷണ ഭൂമിയില്‍ നിന്ന് അല്ല സ്വര്‍ണം കണ്ടെത്തിയതെന്നതിനാല്‍ സ്വര്‍ണം സൂക്ഷിക്കാനുള്ള അനുമതി അധികൃതര്‍ ഇദ്ദേഹത്തിന് നല്‍കിയത്രേ.