Saturday, March 14, 2026 Last Updated 46 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 12.25 PM

ഒരു ആകാശ സെല്‍ഫി; ആസിഫ് അലിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് റിമി ടോമി

rimi tomy
photo-www.instagram.com/rimitomy/

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. മീശമാധവനിലെ ‘ചിങ്ങമാസം’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു റിമിയുടെ കരിയറിലെ വഴിത്തിരിവ്. നിരവധി മലയാള ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായികയുടെ സ്‌റ്റേജ് പരിപാടികള്‍ക്കും ആരാധകര്‍ ഏറെയാണ്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ആസിഫ് അലിക്കും ഭാര്യ സമയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി .ഫ്‌ളൈറ്റ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ താരത്തിന് റിമി അഭിനന്ദനം അറിയിക്കുന്നുണ്ട്.

‘ഒരു ആകാശ സെല്‍ഫി, നമ്മുടെ സ്വന്തം ആസിഫ് അലി, സംസ്ഥാന അവാര്‍ഡ് നേടിയതിന് അഭിനന്ദനങ്ങള്‍. ഇത് ഒരു തുടക്കം മാത്രമാണ് ഇനിയും നിരവധി നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ എന്നാണ്​’ ചിത്രത്തിനൊപ്പം റിമി കുറിച്ചത്. നിരവധിപ്പേരാണ് ചിത്രത്തിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

അതേസമയം ലെവല്‍ ക്രോസ്, കിഷ്‌കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ആസിഫ് അലിയെ തേടി ജൂറിയുടെ പ്രത്യേക പരാമര്‍ശമെത്തിയത്.താരത്തിന്റെ ആദ്യത്തെ സംസ്ഥാനചലച്ചിത്ര പുരസ്‌കാരമാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW