Saturday, March 14, 2026 Last Updated 32 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 04.07 PM

പുത്തന്‍ ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍; വല്ലാത്തൊരു മാറ്റമായി പോയെന്ന് ആരാധകര്‍

-prayaga-martin

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ഹെയര്‍സ്‌റ്റൈലില്‍ കിടിലന്‍ മേക്കോവര്‍ ലുക്കുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് പ്രയാഗ. വ്യത്യസ്തമായ പല ലുക്കുകളും പരീക്ഷിക്കാറുളള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റിപ്പഡ് ജീന്‍സും ടീ ഷര്‍ട്ടും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ചുളള പ്രയാഗയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ വേഗമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ പ്രയാഗയുടെ പഴയ ചിത്രങ്ങളും ഇപ്പോഴുളളതും ചേര്‍ത്തുളള ഫോട്ടോകളും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് വല്ലാത്തൊരു മാറ്റം ആയിപ്പോയി എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്.

അതേസമയം, ഷൈന്‍ ടോം ചാക്കോ നായകനായ ഡാന്‍സ് പാര്‍ട്ടി, ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗ മാര്‍ട്ടിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രങ്ങള്‍. ചിത്രം ഉടന്‍ ഒടിടിയില്‍ സ്ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW