-->
സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതനാണ് സിനിമ റിവ്യുകളിലൂടെ ശ്രദ്ധേയനായ അലിൻ ജോസ് പെരേര. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് അലിന്‍ ജോസ് പെരേര. സിനിമകളുടെ ആദ്യ ഷോകള്‍ക്ക് ശേഷം യുട്യൂബ് ചാനലുകള്‍ എടുക്കാറുള്ള പ്രേക്ഷക പ്രതികരണങ്ങളിലെ സ്ഥിര സാന്നിധ്യമായാണ് അലിന്‍ ജോസ് പെരേര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഷോര്‍ട്ട് ഫിലിമുകളും റീലുകളും അടക്കമുള്ള ഉള്ളടക്കങ്ങളാണ് അലിന്‍ ജോസ് പെരേര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അലിന്‍ ജോസ് പെരേരയെ അവതരിപ്പിച്ചുകൊണ്ടുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് പരസ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നോബി മാര്‍ക്കോസും കൊല്ലം സുധിയുടെ ഭാര്യയും അഭിനേത്രിയുമായ രേണു സുധിയും അഭിനയിച്ചിരിക്കുന്ന വീഡിയോയില്‍ അലിന്‍ ജോസ് പെരേരയുടേതാണ് പ്രധാന സാന്നിധ്യം. വീഡിയോ ദൃശ്യങ്ങളില്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് വേദിയില്‍ അവതരിപ്പിക്കാനുള്ള സ്കിറ്റിന്റെ റിഹേഴ്സലിനായി നോബി മാര്‍ക്കോസ് എത്തുന്നതാണ് കാണിക്കുന്നത്. പിന്നീടാണ് അലിന്‍ ജോസ് പെരേരയുടെ എന്‍ട്രി.
പറഞ്ഞ സമയം പാലിക്കാന്‍ സാധിക്കാത്ത നോബി ചിരിച്ചു കൊണ്ട് വാതില്‍ തുറന്ന് അകത്തേക്ക് കയറുന്നതും പരിശീലനം തുടങ്ങാന്‍ മറ്റ് ആര്‍ട്ടിസ്റ്റുകളെ നോബി വിളിക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാതെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന നോബി പലരോടും കാര്യമെന്തെന്ന് ചോദിക്കുന്നുണ്ട്. അപ്പോഴാണ് മുന്നിലേക്ക് മാനേജര്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ കടന്നുവരുന്നത്. ചേട്ടനെ സ്കിറ്റില്‍ നിന്ന് മാറ്റിയെന്നും പകരം വേറെ ആളെ എടുത്തുവെന്നും ഇയാള്‍ പറയുന്നു. പിന്നീട് ആളെ കണ്ട് ഞെട്ടരുതെന്ന മുന്നറിയിപ്പോടെ അടുത്തുള്ള മുറിയുടെ വാതില്‍ തുറക്കുകയാണ് മാനേജര്‍.
കട്ടിലില്‍ വിശ്രമിക്കുന്ന അലിന്‍ ജോസ് പെരേരയും സഹായി അഭിലാഷ് അട്ടയത്തിനെയും ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ട് അക്ഷരാര്‍ഥത്തില്‍ നോബി ഞെട്ടുകയും അല്‍പ്പം ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് നോബിയുടെ അടുത്തേക്ക് ആശ്വാസ വാക്കുകളുമായി രേണു സുധി എത്തുന്നത്. ‘സ്കിറ്റ് പോയാല്‍ എന്ത്, നമുക്ക് റീല്‍ ചെയ്യാ’മെന്നാണ് രേണു സുധി നോബിയോട് പറയുന്നത്. ഇതിനോടകം ഇരുപതിനായിരത്തോളം ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതിനകം ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 14, 15 ദിവസങ്ങളിലായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ അവാര്‍ഡ്സ് 2026 ന്റെ പരസ്യ ചിത്രമാണ് ഇത്.