Wednesday, March 11, 2026 Last Updated 48 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 10.26 AM

' നിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി ഒരിക്കലും മങ്ങാതിരിക്കട്ടെ, ചേച്ചി നിന്നെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കുന്നു' ; കുറിപ്പുമായി സിത്താര കൃഷ്ണകുമാര്‍

birthday, wish

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ഇപ്പോള്‍ ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിത്താരയുടെ ബാന്‍ഡ് പ്രോജക്ട് മലബാറിക്കസിന്റെ ടെക്‌നീഷ്യന്‍ അര്‍ജുന്‍.വി.എസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുളള പോസ്റ്റാണ് സിത്താര പങ്കുവെച്ചത്.

' അര്‍ജുട്ടന്‍... ആദ്യം വേദിയിലെത്തുകയും അവസാനം വേദിയില്‍ നിന്ന് മടങ്ങുകയും ചെയ്യുന്ന ആള്‍!നീ ഞങ്ങളുടെ ടെക്കി മാത്രമല്ല ഞങ്ങളുടെ കുടുംബമാണ്. ഒരു വാക്കുപോലും പറയാതെ തന്നെ ഞങ്ങളെ ഓരോരുത്തരെയും മനസ്സിലാക്കുന്ന എന്റെ സ്വന്തം അനുജന്‍. ഞാന്‍ വേദിയുടെ വശത്തേക്ക് നോക്കുമ്പോള്‍ നിന്നെ അവിടെ കാണുമ്പോള്‍ ഒരു സമാധാനം തോന്നും. നിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി ഒരിക്കലും മങ്ങാതിരിക്കട്ടെ! ചേച്ചി നിന്നെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കുന്നു! ജന്മദിനാശംസകള്‍!' , സിത്താര കുറിച്ചു.

2017ല്‍ സിത്താര കൃഷ്ണകുമാര്‍ രൂപീകരിച്ച ബാന്‍ഡ് ആണ് പ്രോജക്ട് മലബാറിക്കസ്. ബാന്‍ഡിന്റെ ' ചായപ്പാട്ട്', ' പിളേളരാണ്', 'ഋതു' തുടങ്ങിയ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW