-->
കുവൈത്ത്‌സിറ്റി: പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈത്തിന്റെ മൂന്നാം വാര്‍ഷികം 14-ന് 'ഓണോത്സവം 2025' എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുവൈറ്റ് സിറ്റിയില്‍ പാര്‍ക്ക് അവെന്യൂ ഹോട്ടലില്‍ രാവിലെ 9 മണിമുതലാണ് ഓണോത്സവം ഒരുക്കിയിട്ടുള്ളത്.പ്രമുഖ നോവലിസ്റ്റും കുവൈത്ത് രാജകുടുംബാംഗവുമായ ഷെയ്ക ഇന്റിസാര്‍ അല്ല മുഹമ്മദ് അല്‍ സബാഹ് ഉത്ഘാടനം ചെയ്യും. ചടങ്ങില്‍ കുവൈറ്റിലെ പ്രമുഖ അഭിഭാഷകന്‍ ഡോക്ടര്‍ തലാല്‍ താക്കി മുഖ്യ അഥിതി ആയിരിക്കും.
അത്തപ്പൂക്കള മത്സരം,വടംവലി, താലപൊലി, തിരിവാതിര, ചെണ്ടമേളം മാവേലി എഴുന്നള്ളത്ത് കൂടാതെ യൂണിറ്റ് അംഗങ്ങളുടെ വിവിധയിനം കല പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.സിംഫണി music & പ്രതീക്ഷ music ബാന്‍ഡ് എന്നിവരുടെ ഗാനമേളയും ഓണ സദ്യയും ഉണ്ടായിരിക്കും
ജോലി മതിയാക്കി കുവൈറ്റില്‍ നിന്നും മടങ്ങുന്ന പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് പുനരദിവാസ ഷേമത്തിനായി ഒരു മെഗാ ഇവന്റ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.വാര്‍ത്താസമ്മേളനത്തില്‍
രമേശ് ചന്ദ്രന്‍ (പ്രസിഡന്റ്), ബിജു സ്റ്റീഫന്‍ (ജനറല്‍ സെക്രട്ടറി),വിജോ പി തോമസ് (ട്രഷറര്‍),യോഗേഷ് വി നായര്‍ (ജനറല്‍ കണ്‍വീനര്‍),ആര്യ നിഷാദ് (വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍) എന്നീവര്‍ പങ്കെടുത്തു.