Friday, March 13, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 02.02 PM

ഋഷഭ് പന്തിന് വീണ്ടും പരിക്കേറ്റു; ദക്ഷിണാഫ്രക്കയ്ക്ക് എതിരേയുള്ള പരമ്പരയില്‍ കളിക്കുമോ?

uploads/news/2025/11/809783/panth.jpg

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ നിരവധി തവണ പന്തു കൊണ്ടതിനെ തുടര്‍ന്ന് പരിക്കേറ്റ നായകന്‍ ഋഷഭ് പന്ത് വീണ്ടും പരിക്കിന്റെ പിടിയില്‍. മത്സരത്തിനിടയില്‍ റിട്ടയേഡ് ഹര്‍ട്ടായ താരത്തിന്റെ നില സംബന്ധിച്ച കാര്യം പുറത്തുവന്നിട്ടില്ല. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഹെല്‍മെറ്റിലും ഇടത് കൈത്തണ്ടയിലും പല് തവണ പരിക്കേറ്റു.

നവംബര്‍ 14 ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ പന്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് സംശയങ്ങള്‍ വീണ്ടും ഉയരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ പന്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും കാര്യങ്ങള്‍ ആശങ്കയിലായത്.

ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെ ആദ്യം ഒരു പന്ത് ഹെല്‍മെറ്റില്‍ തട്ടി, മെഡിക്കല്‍ സ്റ്റാഫിന് പ്രാഥമിക പരിശോധന നടത്താന്‍ ഇത് കാരണമായി. അല്‍പസമയത്തിനുശേഷം ഇടത് കൈത്തണ്ടയില്‍ പരിക്കേറ്റു. അടുത്ത പന്ത് കൊണ്ടത് തുടയിലായിരുന്നു. അസ്വസ്ഥതയോടെ പന്ത് ബാറ്റിംഗ് തുടര്‍ന്നെങ്കിലും ഫിസിയോയെ വിളിക്കേണ്ടി വന്നു. മറ്റൊരു പന്ത് പ്രതിരോധിക്കുന്നതിനിടെ വീണ്ടും പരിക്കേറ്റതോടെ ഒടുവില്‍ അദ്ദേഹത്തോട് ഫീല്‍ഡ് വിടാന്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ് റിട്ടയര്‍ ചെയ്ത അദ്ദേഹം പകരം ക്രീസില്‍ ധ്രുവ് ജൂറല്‍ എത്തി. പന്തിന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് ബിസിസിഐയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അപ്ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല.

നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ബുധനാഴ്ച ബിസിസിഐ വൈസ് ക്യാപ്റ്റനും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറുമായി പന്തിനെ തിരഞ്ഞെടുത്തു. നവംബര്‍ 14 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കും, തുടര്‍ന്ന് നവംബര്‍ 22 മുതല്‍ ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റും നടക്കും.

Ads by Google
Ads by Google
TRENDING NOW