-->
നടന്‍ മമ്മൂട്ടിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ താരത്തെ റിമി അഭിനന്ദിച്ചു. മമ്മൂട്ടിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി എന്നും പ്രാര്‍ഥിക്കുന്നു എന്നും റിമി കുറിച്ചു.
‘താങ്കളെ ഒരുപാട് സ്‌നേഹിക്കുന്നു മമ്മൂക്കാ. വലിയ ആരാധികയാണ് ഞാന്‍. എപ്പോഴും താങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമനാണ് താങ്കള്‍. സംസ്ഥാന അവാര്‍ഡ് നേടിയതിന് അഭിനന്ദനങ്ങള്‍. താങ്ങള്‍ക്കും താങ്കളുടെ കുടുംബത്തിനും ദൈവത്തിന്റെ കൂടുതല്‍ അനുഗ്രഹങ്ങള്‍ നേരുന്നു’ റിമി ടോമി കുറിച്ചു. നിരവധിപ്പേരാണ് ചിത്രത്തിന് ആശംസ അറിയിച്ചും സന്തോഷം അറിയിച്ചും കമന്റ് ചെയ്യുന്നത്.
റിമി ടോമിയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന മമ്മൂട്ടിയെ ചിത്രങ്ങളില്‍ കാണാം. ഇരുവരും കറുപ്പ് നിറത്തിലുളള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച മമ്മൂക്ക ഫാന്‍സ് സോങ് എന്ന ഗാനവും റിമി ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
അതേസമയം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ഇത്തവണ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.