Sunday, March 15, 2026 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 12.40 PM

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തേരോട്ടം തുടരുന്നു ; ബാഴ്‌സിലോണയ്ക്ക് പ്രതിരോധം തലവേദന, രക്ഷപ്പെട്ട് ചെല്‍സിയും

uploads/news/2025/11/809420/city.jpg

മാഡ്രിഡ്: യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ജയം. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് അവര്‍ ജര്‍മ്മന്‍ കരുത്തരായ ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. ഫില്‍ഫോഡന്റെ ഇരട്ടഗോളുകളും ഹാളണ്ടിന്റെയും റയാന്‍ ചെര്‍ക്കിയുടെ ഇഞ്ചുറിടൈം ഗോളുമായിരുന്നു കളിയുടെ ഫലം നിര്‍ണ്ണയിച്ചത്. ബാഴ്‌സിലോണയും ചെല്‍സിയും സമനിലക്കുരുക്കില്‍ പെട്ടു.

വാള്‍ഡര്‍ ആന്റണ്‍ രണ്ടാംപകുതിയില്‍ ബോറൂഷ്യയ്ക്ക് ആശ്വാസഗോള്‍ നേടിക്കൊടുത്തു. ഗോളടിവീരന്‍ എര്‍ലിംഗ് ഹാളണ്ടിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ സിറ്റിക്ക് വേണ്ടി താരം ഗോളടിക്കുകയും ചെയ്തു. ഈ സീസണില്‍ രാജ്യത്തിനും ക്ലബ്ബിനുമായി 27 ഗോളുകളാണ് ഹാളണ്ട് അടിച്ചത്. ഇംഗ്‌ളണ്ടിന്റെ ദേശീയടീമില്‍ നിന്നും തഴയപ്പെട്ട ഫില്‍ഫോഡനും മത്സരം ഉജ്വല തിരിച്ചുവരായിരുന്നു.

ബാഴ്‌സിലോണ ബെല്‍ജിയം ക്ലബ്ബ് ബ്രാഗയോട് മൂന്ന്‌ഗോള്‍ സമനില വഴങ്ങിയപ്പോള്‍ ചെല്‍സി അസര്‍ബെയ്ജാന്‍ ടീം ക്വാരാബാഗിനോട് രണ്ടുഗോളുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെട്ടു. സിറ്റിയുടെ തകര്‍പ്പന്‍ ജയം ജര്‍മ്മന്‍ ക്ലബ്ബ് ബോറൂഷ്യയ്ക്ക് എതിരേയായിരുന്നു. ഈ സീസണില്‍ സ്പാനിഷ് ക്ലബ്ബിന്റെ പ്രതിരോധത്തിലെ ബലഹീനതകള്‍ തുറന്നുകാട്ടുന്നതായിരുന്നു ബാഴ്‌സിലോണ ബ്രാഗ മത്സരം.

മൂന്ന് തവണ പിന്നില്‍ പോയ ശേഷമാണ് ബാഴ്‌സിലോണ തിരിച്ചുവന്നത്. കാര്‍ലോസ് ഫോബ്‌സിന്റെ ഇരട്ടഗോളുകളും നിക്കോളോ ട്രസോള്‍ഡിയുടെ ആദ്യഗോളും ബ്രാഗയെ മുന്നില്‍ എത്തിച്ചിരുന്നു. ഫെറാന്‍ ടോറസിന്റെയും ലാമിന്‍ യമലിന്റെയും ഗോളുകള്‍ ബാഴ്‌സിലോണയെ മത്സരത്തില്‍ നിലനിര്‍ത്തിയെങ്കിലും ബ്രാഗയുടെ ക്രിസ്റ്റോസ് സോളിസിന്റെ അവസാനത്തെ സെല്‍ഫ് ഗോളാണ് ബാഴ്‌സിലോണയെ ശരിക്കും രക്ഷിച്ചത്. മത്സരം സമനിലയിലാക്കിയെങ്കിലും പ്രതിരോധത്തിന്റെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതായിരുന്നു.

അസര്‍ബൈജാനി ടീമിനോട് തോറ്റ ആദ്യ ഇംഗ്ലീഷ് ടീമെന്ന നാണക്കേട് കഷ്ടിച്ചാണ് ചെല്‍സി ഒഴിവാക്കിയത്. പകരക്കാരനായ അലജാന്‍ഡ്രോ ഗാര്‍ണാച്ചോയുടെ രണ്ടാം പകുതിയിലെ നിര്‍ണ്ണായക ഗോളായിരുന്നു തോല്‍വിയില്‍ നിന്നും നീലപ്പടയെ തടഞ്ഞത്.

എസ്റ്റെവോ വില്ലിയന്‍ ആദ്യം ഗോള്‍ നേടി ചെല്‍സിയെ മുന്നില്‍ എത്തിച്ചിരുന്നെങ്കിലും ലിയാന്‍ഡ്രോ ആന്‍ഡ്രേഡും മാര്‍ക്കോ ജാന്‍കോവിച്ചും നേടിയ ഗോളുകള്‍ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ ഹാഫ് ടൈമില്‍ പകരക്കാരില്‍ ഒരാളായി ഇറങ്ങിയ ഗാര്‍ണാച്ചോ സമനില നേടി. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ക്വാറാബാഗ് ഇംഗ്‌ളീഷ് ക്ലബ്ബുകളോട് പരാജയപ്പെട്ടിരുന്നു.

Ads by Google
Ads by Google
TRENDING NOW