Friday, March 13, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 01.45 AM

ലുലു ഗ്രൂപ്പ് കുവൈത്ത് ബിയോട്ട് ഹോള്‍ഡിങ്ങുമായി ധാരണാപത്രം ഒപ്പുവച്ചു

LULU

കുവൈത്ത് സിറ്റി : കുവൈത്തിലെ ഏറ്റവും വലിയ റെസിഡെന്‍ഷ്യല്‍ പദ്ധതിയായ അല്‍ മുത്ലാ സിറ്റിയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങി ലുലു. മുന്‍നിര റിയല്‍എസ്റ്റേറ്റ് ഡെവലപ്പേഴ്‌സായ ബിയോട്ട് ഹോള്‍ഡിങ്ങുമായി കൈകോര്‍ത്താണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ലുലു യാഥാര്‍ത്ഥ്യമാക്കുന്നത്. സൗത്ത് അല്‍ മുത്ലാ സിറ്റിയില്‍ ഉയരുന്ന ബിയോട്ട് പ്ലസ് മാളിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മിക്കുക. കുവൈത്തില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സഹകരണം.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ബിയോട്ട് ഹോള്‍ഡിങ്ങ് ഗ്രൂപ്പ് സിഇഒയും വൈസ് ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാനാ എന്നിവര്‍ ചേര്‍ന്ന് ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബിയോട്ട് പ്ലസ് പ്രൊജ്ക്ടില്‍ ഭാഗമാകുന്ന ആദ്യ റീട്ടെയ്ല്‍ ഗ്രൂപ്പുകളിലൊന്നാണ് ലുലു.
സൗത്ത് അല്‍ മുത്ലാ സിറ്റിയില്‍ 27 ലക്ഷം ചതുരശ്രയടിയില്‍ ഉയരുന്ന ബിയോട്ട് പ്ലസ് മാളില്‍ 72000 ചതുരശ്രയടിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ് ലുലു നിര്‍മ്മിക്കുക. കുവൈത്തില്‍ ലുലുവിന്റെ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റെന്നും, സൗത്ത് അല്‍ മുത്ലാ സിറ്റിയിലെ ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് സേവനമാണ് ലക്ഷ്യമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
മുന്‍നിര റീട്ടെയ്ല്‍ ഗ്രൂപ്പായ ലുലുവുമായി സഹകരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിയോട്ട് ഹോള്‍ഡിങ്ങ് ഗ്രൂപ്പ് സിഇഒയും വൈസ് ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാനാ പറഞ്ഞു. 2027 മാര്‍ച്ചിനകം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ്കരുതുന്നത്.

Ads by Google
Ads by Google
TRENDING NOW