-->
ആന്‍ഫീല്‍ഡ്: തുടര്‍ച്ചയായ ജയങ്ങളുമായി ഇംഗ്‌ളീഷ് ക്ലബ്ബ് ആഴ്‌സണല്‍ മുമ്പോട്ട് പോകുമ്പോള്‍ റയല്‍മാഡ്രിഡിനെ കെട്ടുകെട്ടിച്ച് ലിവര്‍പൂള്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഏകഗോളിന് ലിവര്‍പൂള്‍ റയലിനെ തോല്‍പ്പിച്ചു.
മോശം ഫോമിലായിരുന്ന ലിവര്‍പൂള്‍ ഈ ആഴ്ച മുതലാണ് തോല്‍വികളുടെ പരമ്പര അവസാനിപ്പിച്ചത്. ശനിയാഴ്ച ആസ്റ്റണ്‍ വില്ലയ്ക്കെതിരായ വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ ആറ് തോല്‍വികളുടെ പരമ്പര പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ അവസാനിപ്പിച്ചു. റയല്‍ മാഡ്രിഡിന് എതിരേയുള്ള മത്സരം ടീമിന് വലിയ പുനരുജ്ജീവനം ആയി മാറിയിട്ടുണ്ട്.
കരുത്തരായ റിയല്‍ മാഡ്രിഡിനെ സ്വന്തം മണ്ണിലിട്ട് പണി കൊടുത്ത് ലിവര്‍പൂള്‍. യുവേഫാ ചാംപ്യന്‍സ് ലീഗിലെ ഇന്നലെ നടന്ന ഏറ്റവും വാശിയേറിയതും യൂറോപ്പിലെ രണ്ടു കരുത്തന്മാര്‍ ഏറ്റുമുട്ടിയതുമായ മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂള്‍ ഒരു ഗോളിന് തൂക്കി. മക് അലിസ്റ്ററിന്റെ ഗോളിലായിരുന്നു ലിവര്‍പൂളിന്റെ വമ്പന്‍ ജയം വന്നത്.
കളിയുടെ 61 ാം മിനിറ്റിലായിരുന്നു ഗതിനിര്‍ണ്ണയിച്ച നിര്‍ണ്ണായക ഗോള്‍ വന്നത്. സോബോസ്ലായുടെ ഫ്രീ-കിക്കില്‍ നിന്ന് മാക് അലിസ്റ്ററിന്റെ ഹെഡ്ഡര്‍ റയല്‍ കീപ്പര്‍ കോര്‍ട്ടോയിസിന് കഴിഞ്ഞില്ല. അതേസമയം ഡൊമിനിക് സോബോസ്ലായുടെ ഗോള്‍ ഉറപ്പിച്ച ഷോട്ടും വിര്‍ജില്‍ വാന്‍ ഡിജിക്കിന്റെ ഹെഡറില്‍ നിന്നുള്ള മികച്ച റിഫ്‌ലെക്‌സ് സ്റ്റോപ്പും ഉള്‍പ്പെടെ നിരവധി മികച്ച സേവുകള്‍ നടത്തി റയല്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസിന്റെ മിടുക്കാണ് ലിവര്‍പൂളിന്റെ ഗോളുകളുടെ എണ്ണം കുറച്ചത്.
ആഴ്‌സണല്‍ ചെക്ക് ക്ലബ്ബ് സ്‌ളാവിയ പ്രാഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. മൈക്കേല്‍ മെരീനോ ഇരട്ടഗോളുകളും പെനാല്‍റ്റിയില്‍ നിന്നും ബുകായോ സാകയും ഗോളുകള്‍ കണ്ടെത്തി. അടിയന്തര ഘട്ടത്തില്‍ സ്ലാവിയ പ്രാഗിനെ ആഴ്സണല്‍ അനായാസം പരാജയപ്പെടുത്തിയതോടെ എല്ലാ മത്സരങ്ങളിലുമായി അവരുടെ വിജയ കുതിപ്പ് 10 മത്സരങ്ങളിലേക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ എട്ടാമത്തെ ക്ലീന്‍ ഷീറ്റ് കൂടിയായിരുന്നു ആഴ്‌സണലിന് ഈ മത്സരം.